
ടെലിവിഷൻ ഷോകളിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അനീഷ് മേനോൻ , ഇപ്പോൾ തനിക്ക് ഒരു പ്രമുഖ സംവിധായകനിൽ നിന്നും ലഭിച്ച മോശ സംഭവത്തെ കുറിച്ച് വ്യക്തമാക്കുകയാണ് നടൻ, അദ്ദേഹം പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്യുന്ന ഒരു സംവിധായകൻ ആണ്, ഞാൻ അന്ന് ദൃശ്യം സിനിമ ഒക്കെ ചെയ്യ്തു നിൽക്കുന്ന സമയമാണ്, സിനിമയിൽ താൻ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആണല്ലോ, എങ്കിലും ഒന്ന് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ ആണ് അന്ന് ഞാൻ

അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞിട്ടാണ് ഞാൻ ആ സംവിധായകന്റ വീട്ടിലേക്ക് ചെല്ലുന്നത്, അപ്പോൾ അദ്ദേഹം മുകളിൽ നിന്നും ഇറങ്ങി വരുന്നു, വരുമ്പോൾ അദ്ദേഹം ചോദിക്കുന്നത് ആരും പറഞ്ഞിട്ടാണ് ഈ വീട്ടിലേക്ക് വന്നത്, അതും ദേഷ്യപ്പെട്ടാണ് ചോദിക്കുന്നത്, ആര് പറഞ്ഞിട്ടാണ് നീ വന്നതെന്ന് മറ്റൊരു ഭാഷയിലാണ് അദ്ദേഹം ദേഷ്യപ്പെട്ട് എന്നോട് ചോദിച്ചത് , സത്യത്തിൽ വീട്ടിൽ വരുന്നവരോട് ഇങ്ങനെ പെരുമാറുമോ ഞാൻ എന്റെ വീട്ടിൽ അങ്ങനെയല്ല അനീഷ് പറയുന്നു

ചിലപ്പോൾ അദ്ദേഹത്തിന്റെ എഴുത്തിന് തടസപ്പെടുത്തിയതുകൊണ്ടാകാം അല്ലെങ്കിൽ എന്തെങ്കിലും പ്രശനം ആയതുകൊണ്ടായിരിക്കും ഏതിലും വളരെ ദേശ്യപ്പെട്ടാണ് എന്നെ അപമാനിച്ചത്, ഞാൻ പറഞ്ഞു അന്വേഷിച്ചു കണ്ടതാണ് താങ്കളെ, എനിക്ക് അവസരം വേണം അതിന് വന്നു അത് തരണോ വേണ്ടയോ എന്നത് സാറിന്റെ കാര്യം. ഞാൻ വളരെ വിഷമത്തോടെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പടിയിറങ്ങിയത് അതും ഇഷ്ട്ടപെട്ട സംവിധായകൻ അനീഷ് മേനോൻ പറയുന്നു












