
തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ആളായിരുന്നു കല്പന, നടിയെ കുറിച്ച് ആദ്യ ഭർത്താവ് അനിൽകുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് അനിൽ കുമാർ വീണ്ടും വിവാഹം കഴിച്ചത്. കല്പനക്കും, അനിൽകുമാറിനും ഒരു മകൾ കൂടി ഉണ്ട്,കൽപ്പനയ്ക്ക് എന്നോടൊപ്പം വർക്ക് ചെയ്യാൻ താൽപര്യമില്ലായിരുന്നു, അനിൽകുമാർ പറയുന്നു. കാരണം ഞാൻ വീട്ടിലെടുക്കുന്ന സ്വാതന്ത്ര്യം സെറ്റിലുമെടുക്കും. എടീ എന്ന് എപ്പോളും വിളിച്ചോണ്ടിരിക്കും. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു ഡയറക്ടർക്ക് ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ജോലിയുണ്ടാകും. അവൾക്ക് ഒരു സ്വസ്ഥത കാണില്ല

സ്ഥിരമായി ഞങ്ങൾ ഷൂട്ടിംഗിൽ രണ്ട് റൂമുകളെടുത്തിരുന്നു. ഞങ്ങൾ പിണക്കമായത് കൊണ്ട് മാറി താമസിച്ചതാണെന്ന് മിക്കവരും പറഞ്ഞിരുന്നു.അങ്ങനെയല്ല. റൂമിൽ എന്റെ അസിസ്റ്റന്റ്സും പ്രൊഡ്യൂസേർസും വരും. ആ ബഹളം വേണ്ടെന്ന് വെച്ചാണ് ഒരു റൂം കൂടെയെടുത്തത്. രാവിലെ ഞാൻ എണീക്കും. അവൾക്കത്ര രാവിലെ എണീക്കേണ്ട. വേറെ ആളെ വഴക്ക് പറയേണ്ടതിന് കൽപ്പനയെ പറയും. ഇതെല്ലാം കാരണം തന്റെ കൂടെ വർക്ക് ചെയ്യുകയെന്നത് അവൾക്കത്ര ഇഷ്ട്ടമല്ലായിരുന്നു.
കൽപ്പന ഒരു സമയത്ത് എന്നിൽ നിന്നും വേർപെട്ടു. ഞാൻ കൽപ്പനയ്ക്ക് അവസാനം അയച്ച മെസേജ് കറക്ടായി മരുന്ന് കഴിക്കണം, മരുന്ന് മുടക്കരുത് എന്നാണ്, കൽപ്പനയ്ക്ക് അസുഖമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെ സംഭവിക്കും എന്നെനിക്ക് അറിയില്ലായിരുന്നു. വാരണാസിയിൽ ഒരു ഹിന്ദി ഫിലിം ഷൂട്ട് ചെയ്യുന്ന സമയത്താണ് കൽപ്പനയുടെ മരണ വിവരം കേട്ടത്. ഒരു തകർച്ചയായിരുന്നു എനിക്ക് ആ വാർത്ത, അനിൽകുമാർ പറഞ്ഞു.












