
ശ്രീനിവാസന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത സിനിമയാണ് മഴയെത്തും മുൻപേ , മമ്മൂട്ടി, ശോഭന ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ച മറ്റൊരു നടിയായിരുന്നു ആനി, ചിത്രത്തിൽ ശ്രുതി എന്ന കഥാപാത്രത്തെയാണ് ആനി അവതരിപ്പിച്ചത്, ഇപ്പോൾ ചിത്രത്തെക്കുറിച്ചു ആനി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. തനിക്ക് അഭിനയിച്ച സിനിമകളിൽ ഏറെ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ശ്രുതി. തന്നെപോലെയാണ് ഈ ചിത്രത്തിലെ ശ്രുതിയെന്നും അതുകൊണ്ടാണ് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞതെന്നും ആനി പറയുന്നു.

ശ്രുതിയിലൂടെയാണ് കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത്. ആ ചിത്രം കണ്ടിട്ട് തന്നെ വഴക്ക് പറഞ്ഞ അമ്മമാര്‍ ഉണ്ട്, അത്രയും പ്രാധാന്യമുള്ള ആ കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനുള്ള നന്ദി സംവിധായകന്‍ കമലിനും ,രചയിതാവ് ശ്രീനിവാസനോടും ഉണ്ടെന്നും ആനി പറയുന്നു. നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതിയെന്നാണ് കമല്‍ സാര്‍ പറഞ്ഞത്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ആ വാശിയും, ബഹളവും, പൊസസീവ്നെസും എല്ലാം എന്നിലുമുണ്ട്.
എന്റെ അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതി, അഭിനയിച്ച സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതല്‍ ആളുകളും എന്നെ അറിയുന്നതും, പ്രത്യേകിച്ച് അമ്മമാര്‍, ആനി പറയുന്നു.












