
തനിക്കും മോശം അനുഭവം നേരിട്ടുവെന്ന് തുറന്നുപറയുകയാണ് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ, റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും നടി പറയുന്നു. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കണ൦. വേട്ടക്കാർ അഴികൾക്കുള്ളിലാകണമെന്നും വേട്ടക്കാരുടെ പേര് പുറം ലോകമറിയണമെന്നും ഇനിയുള്ളവരെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കണം എന്നും അൻസിബ പറയുന്നു. മറ്റുള്ളവർ ഭയപ്പെടണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ വായിച്ചറിയുമ്പോൾ വേദന തോന്നുന്നു.

ഈ റിപ്പോർട്ട് ജനങ്ങളിലേക്ക് എത്താൻ അഞ്ച് വർഷമെടുത്തതോർത്ത് ശരിക്കും അത്ഭുതം തോന്നുന്നു. അമ്മ സംഘടനയിൽ ഭിന്നത ഇല്ലെന്ന’അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദം പൂർണമായും ഇപ്പോൾ തള്ളപ്പെടുകയാണ്. പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ നടത്തിയ ആരോപണങ്ങളിലും താരം തന്റെ നിലപാട് അറിയിച്ചു. ഈ സംഭവത്തിൽ താൻ ഇരയ്‌ക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു അൻസിബ പറയുന്നത്.

ഈ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി എടുക്കണ൦ .സിദ്ദിഖിന്റെ നിലപാടിനെ തള്ളിയ താരം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെ,. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവു൦ , റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത് ഉത്തരവാദിത്തപ്പെട്ട ആളുകൾ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ പറയുന്നു.തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടു,തനിക്ക് മോശം മെസേജ് അയച്ചൊരാൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്നു. എങ്കിലും മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പരാതിപ്പെടാൻ പോയില്ലാ താരം പറയുന്നു.











