
ഒടിയൻ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫർ. ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ, ലൂസിഫർ ആ വർഷത്ത് ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ലൂസിഫർ. ഇപ്പോൾ ഈ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ സംവിധായകൻ പൃഥിരാജിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധേയമാകുന്നത്.

ലൂസിഫറിന്റെ ക്ലൈമാക്സ് റാസൽഖൈമയിൽ വെച്ചായിരുന്നു ആദ്യം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് എന്നാൽ ആ സീൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ട് പിന്നീട് റഷ്യയിൽ ഷൂട്ട് ചെയ്‌തെന്നും ആന്റണി പറയുന്നു. ലൊക്കേഷനുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ് , അദ്ദേഹം ഒരു തീരുമാനമെടുത്താൽ അത് മാറ്റാൻ വലിയ ബുദ്ധിമുട്ടാണ് ആന്റണി പെരുമ്പാവൂർ പറയുന്നു.
എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം.അല്ലെങ്കിൽ എല്ലാം അവൻ തീരുമാനിച്ചുകഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും അവൻ നേരിട്ടുപോയാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട സീനിലെ താരങ്ങളെക്കുറിച്ചും കളർ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസിൽ നല്ല ധാരണയുണ്ടാകും എന്നും ആന്റണി പറയുന്നു.












