
പ്രിത്വിരാജ്ഉം മോഹൻലാലും ഒന്നിക്കുന്ന ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ .ലൂസിഫർ നേടിയ കളക്ഷൻ റെക്കോർഡുകളാണ് ഇതിന് കാരണവും . ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ. ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ബഡ്ജറ്റിൽ വരുന്ന ചിത്രം കൂടിയാണ് എമ്പുരാൻ .
അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് വിവരം . ദിവസങ്ങൾക്ക് മുമ്പ് പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ വലംകൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എംപറേഴ്സ് ജനറൽ എന്ന വിശേഷണത്തോടെയാണ് പൃഥ്വി രാജിന്റെ ഈ പോസ്റ്റർ മോഹൻലാൽ അവതരിപ്പിച്ചത്.
പ്രേക്ഷകർക്ക് ഇടക്കിടക്ക് എമ്പുരാൻ ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങൾ ഇടക്കിടക്ക് പൃഥ്വിരാജ് പങ്കുവെക്കാറുണ്ട് . അത്തരത്തിൽ വൈറലാവുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം പൃഥ്വിരാജ് ഇരിക്കുന്ന ഒരു ചിത്രമാണ് . ‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും…?’ എന്ന് ക്യാപ്‌ഷൻ നൽകിയാണ് തന്റെ മുന്നിൽ തൊഴുകൈയ്യോടെ തന്നെ നോക്കി ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോട്ടോ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .

ഇക്കഴിഞ്ഞ തന്റെ ജന്മദിനത്തിൽ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തനിക്കുള്ള പിറന്നാൾ ആശംസയിൽ ഒരു കാര്യം ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരുന്നു. എമ്പുരാന്റെ ഷൂട്ടിങ്ങിനായി ഒരു ഹെലികോപ്റ്ററാണ് പൃഥ്വിരാജ് സുകുമാരൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടത്. അന്ന് പൃഥ്വിരാജ് ഈ ആവശ്യം ആന്റണിയെ കമന്റിലൂടെ അറിയിച്ചപ്പോൾ നിരവധി ആരാധകർ രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആവശ്യ പ്രകാരം ഒരു ഹെലികോപ്റ്റർ ആന്റണി എമ്പുരാന്റെ ലൊക്കേഷനിൽ എത്തിച്ചിരിക്കുകയാണ്.
എന്നാൽ പ്രിത്വിരാജിന്റെ ഈ പോസ്റ്റ് വൈറലായതോടെ ആദ്യ മന്റുമായി എത്തിയത് ടോവിനോ ആയിരുന്നു . ‘ഇനി ഒരു പറക്കും തളിക ‘ എന്നായിരുന്നു ടോവിനോ കുറിച്ചത് . നിരവധി രസകരമായ കമെന്റുകളാണ് ഇതിനു മറുപടിയായി വരുന്നത് . ടോവിനോക് മറുപടിയുമായി സുപ്രിയയും എത്തിയിരുന്നു .
പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ആന്റണിയെ കണ്ടിട്ട് കിഡ്നി ചോദിക്കരുത് അത് മോളെ കെട്ടിക്കാൻ വെച്ചേക്കുവാ… എന്ന് പറയാൻ ഉദ്ദേശിക്കുന്നതായാണ് തോന്നിയതെന്നാണ് ഒരാൾ പോസ്റ്റിന് കമന്റായി കുറിച്ചത്. ലെ ആന്റണി:- ഇനി കൊണ്ട് വരാൻ അണുമ്പോബ് കൂടി മാത്രമെ ബാക്കിയുള്ളു. അതുകൂടി ഓർഡർ കൊടുക്കട്ടെ ഒരു നാലെണ്ണം എന്നിങ്ങനെ നീളുന്നു കമെന്റുകൾ .











