അനുമോൾ പറഞ്ഞ കല്യാണ തീയതി മറ്റൊരു താരത്തിന്റെയോ ? മറുപടിയുമായി താരം

തന്റെ വിവാഹം സംബന്ധിച്ച സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോൾ നടി അനുമോള്‍. ഈ മാസം അനുവിന്റെ വിവാഹം നടക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. അനു മോൾ തന്നെയാണ് ഇക്കാര്യം ആരാധകരോട്  അറിയിക്കുകയും ചെയ്തത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അനുമോള്‍.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് അനു മോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എല്ലാവരുടേയും മനസിലെ സംശയമാണ് തന്റെ കല്യാണം. ചില സോഷ്യല്‍ മീഡിയകളില്‍ താന്‍ പറഞ്ഞിരുന്നത് തന്റെ കല്യാണം നവംബര്‍ 24, 25 തിയ്യതികളിലാണെന്നാണ്. അതിനാല്‍ കുറേ പേര്‍ സംശയത്തിലാണ്. അഭിഷേകുമായാണോ ജീവനുമായാണോ അതോ വേറെ ആരെങ്കിലുമായാണോ കല്യാണം എന്ന് പലരും ചോദിച്ചു. അത് ക്ലിയര്‍ ചെയ്യാനാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഈ  വീഡിയോയിൽ അനുമോൾ സംസാരിച്ച് തുടങ്ങുന്നത്.

ഉദ്ഘാടനങ്ങള്‍ക്കും പരിപാടികള്‍ക്കും പോകുമ്പോൾ മീഡിയയിലെ ചേട്ടന്മാര്‍ ചോദിക്കാറുണ്ട് എപ്പോഴാണ് കല്യാണം എന്ന്. എന്നും അങ്ങനെ തന്നോട് ചോദ്യങ്ങൾ ചോദിക്കുമ്പോള്‍ ഭയങ്കര മുഷിപ്പാണ് തോന്നുന്നത്. അവരോട് ദേഷ്യം വരും. അത്തരത്തിൽ ഇനിയും ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാണ് കല്യാണം ആണെന്ന് പറഞ്ഞുകൊണ്ട് താനൊരു തിയ്യതി അങ്ങ് പറഞ്ഞത് എന്നാണ് അനുമോൾ ഇപ്പോൾ പറയുന്നത്.

എന്നാൽ പക്ഷെ ആ തിയ്യതിയില്‍ വേറൊരു ആര്‍ട്ടിസ്റ്റിന്റെ കല്യാണമാണ്. അത് ആരുടേതാണെന്ന് താന്‍ വഴിയെ പറയാം എന്നും അനുമോൾ വെളിപ്പെടുത്തുന്നു. ശരിക്കും നവംബര്‍ 24ഉം 25 ഉം തന്റെ കല്യാണമല്ല. തന്റെ ചാനലിലൂടെ തന്നെ അതങ്ങ് അറിയിക്കാം എന്നു കരുതി എന്നാണ് അനുമോൾ പറയുന്നത്. സീരിയൽ താരം ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് പോയപ്പോഴും ഈ ചോദ്യം താരം കേട്ടിരുന്നു. അപ്പോഴാണ് നവംബർ 24, 25 ന് തന്റെ വിവാഹം ആണെന്ന് താരം പറഞ്ഞത്. എന്നാൽ തമാശയായിട്ടായിക്കും അനുമോൾ അങ്ങനെ പറഞ്ഞത് എന്ന് ആരാധകർ പറഞ്ഞിരുന്നു.

നടൻ ജീവനുമായിട്ടുള്ള വിവാഹ വാർത്തകളെക്കുറിച്ചും അനുമോൾ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടന്‍ ജീവന്റെ പേരിനൊപ്പം കേള്‍ക്കുന്ന ഗോസിപ്പുകള്‍ക്കുള്ള മറുപടിയും ഈ അഭിമുഖത്തിൽ അനു നല്‍കിയിരുന്നു.

‘മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ. അത്ര തന്നെ. കുഞ്ഞു കുഞ്ഞു പ്രോഗ്രാമുകളും സ്റ്റാര്‍ മാജിക്കും ഒക്കെയായി നല്ല രീതിയില്‍ തന്നെ പോവുകയാണ് താനിപ്പോൾ എന്നാണ് മുൻപ് അനുമോൾ അതേക്കുറിച്ച് പ്രതികരിച്ചത്.