ജയം രവിയു൦ , പ്രിയങ്ക മോഹനനും വിവാഹിതരായോ?  ആരധകരുടെ ആശങ്ക ഉണർത്തിയ ഇരുവരുടെയും വിവാഹ ചിത്രം വൈറൽ 

നടൻ ജയം രവി വിവാഹ മോചിതനായി എന്ന വാർത്തക്ക് പിന്നാലെ ഇപ്പോൾ നടന്റെ ഒരു വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. നടി പ്രിയങ്ക മോഹനനെ വിവാഹം ചെയ്യ്തു എന്ന രീതിയിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ ഈ വിവാഹ ചിത്രം ജയം രവിയും പ്രിയങ്കയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്രദര്‍’ എന്ന സിനിമയിലേതാണ് എന്നതാണ് സത്യം.

എന്നാല്‍ വിവാഹം ചെയ്ത രീതിയില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ക്യാപ്ഷനൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ആരാധകരെ ആശയക്കുഴപ്പത്തില്‍ ആക്കുകയായിരുന്നു. ഒക്ടോബര്‍ 13ന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ബ്രദര്‍. അതേസമയം വേര്‍പിരിയാനുള്ള നടന്റെ തീരുമാനത്തെ തള്ളി ഭാര്യ ആര്‍തി രംഗത്തെത്തിയതോടെ പല വെളിപ്പെടുത്തലുമായി ജയം രവി രംഗത്തെത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ആര്‍തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജയം രവി രംഗത്തെത്തിയത്.

ആര്‍തിയുടെ അമിത നിയന്ത്രണങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നാണ് ജയം രവി പറയുന്നത്. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ജോയിന്റ് അക്കൗണ്ടില്‍ നിന്നും താന്‍ പണം പിന്‍വലിച്ചാല്‍ ആര്‍തി അതിനെ കുറിച്ച് അന്വേഷിക്കും, തന്നെ ആർതി വലിയ നിബന്ധനകളോടെയാണ് നിലനിറുത്തിയിരിക്കുന്നത് എന്നുമാണ് ജയം രവി പറയുന്നത്