കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരിസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം ഒരുക്കിയിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന ഏറ്റവും പുതിയ വെബ് സീരീസ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. സണ്ണി വെയ്‌നും നിഖില വിമലും ആണ് ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ അരുള്‍ അശോക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘ഒറ്റ ഇരുപ്പിനെ ഏഴ് എപ്പിസോടും കണ്ട് തീര്‍ത്തെങ്കില്‍ ഇതൊരു സംഭവം തന്നെയാ’ എന്നാണ് കുറിപ്പില്‍ പറയുന്നത്.
“ഒറ്റ ഇരുപ്പിനെ ഏഴ് എപ്പിസോടും കണ്ട് തീർത്തെങ്കിൽ ഇതൊരു സംഭവം തന്നെയാ”
അടിപൊളി detailing ആണ് പടത്തിൽ ഉള്ളത്… തൊട്ടി കിണറ്റിൽ പോകുന്നതിന് മുന്നേ തന്നെ ഒരാൾ അതിന്റെ കയർ അഴിക്കുന്നത് കാണിച്ചു… അത് ഒരു നല്ല detailing ആണ്… പിന്നെ വീട്ടിലെ ഫോട്ടോസ്, ഓഫീസിലെ പ്രസിഡന്റ് ലിസ്റ്റ് ഇതൊക്കെ നല്ല detailing ആണ് സീരിസിൽ ഉണ്ടാർന്നത് അതും ഉടനീളം
Comedy: എല്ലാർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു