ആ ചിത്രം കഞ്ചാവിന്റെ മഹത്വം പറയാൻ ഉദ്ദേശിച്ചതല്ല! മറ്റൊരു കാര്യമാണ് ഉദേശിച്ചത്; ആഷിഖ് അബു

സിനിമയുടെ പ്രധാന ആശയം പഴയകാല സുഹൃത്തുക്കളുടെ ഒത്തു ചേരലും, അവരുടെ ഓർമ്മകളും, കാലത്തിന്റെ മാറ്റങ്ങളുമാണ്.

സംവിധായകൻ കമലിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് ആഷിഖ് അബു.എന്നാൽ പിന്നീട് അദ്ദേഹം ഡാഡി കൂൾ എന്ന സിനിമ സംവിധാനം ചെയ്യ്തുകൊണ്ടു സംവിധാന രംഗത്തേക്ക് എത്തിച്ചേർന്നു, ഇപ്പോൾ ആഷിഖ് അബു ഇടുക്കി ഗോൾഡ് എന്ന സിനിമ താൻ ഒരിക്കലും കഞ്ചാവിനെയും അതിന്റെ മഹിമകളെയും പ്രതിപാദിക്കുന്നതായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. “ഇടുക്കി ഗോൾഡ്” എന്ന പേര് കൊണ്ട് കഞ്ചാവിനോടുള്ള താൽപ്പര്യം സൂചിപ്പിക്കുന്നതായിരുന്നെങ്കിലും അതിന്റെ പ്രമേയം അതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

താൻ ഒരിക്കലും കഞ്ചാവിൻ്റെ മഹത്ത്വം പറയാൻ ഉദ്ദേശിച്ച ചിത്രമായിരുന്നില്ല ഇടുക്കി ഗോൾഡ് ,എന്നാൽ ആ ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം മറ്റൊന്നായിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. സിനിമയുടെ പ്രധാന ആശയം പഴയകാല സുഹൃത്തുക്കളുടെ ഒത്തു ചേരലും, അവരുടെ ഓർമ്മകളും, കാലത്തിന്റെ മാറ്റങ്ങളുമാണ്. ഒരു കൂട്ടം സുഹൃത്തുക്കൾ, അവർ കുട്ടിക്കാലത്ത് അടുപ്പിച്ചിരുന്ന ഇടങ്ങളെ വീണ്ടും സന്ദർശിക്കാൻ ഒരുമിക്കുന്നതാണ് സിനിമയുടെ കഥയുടെ ആക്കം. അതിലൂടെയും, അവർയുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിലൂടെയും, സിനിമ ചില സാമൂഹിക ഉണർവുകളും വ്യക്തിഗത സ്വപ്നങ്ങളും വിചാരങ്ങളും അവതരിപ്പിക്കുകയായിരുന്നു.

അതുപോലെ തന്നെയാണ് ഗ്യാങ്‌സ്റ്റർ  എന്ന ചിത്രം എടുക്കേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ വലിയ ആഗ്രഹമായിരുന്നു ആ ചിത്രം. ആ ചിത്രത്തിനുവേണ്ടി രസകരമായ പല കഥകളും ഞാൻ ആലോചിച്ചിരുന്നു. ഒടുവിൽ ലാൻ്റ് ചെയ്‌ത വൺ ലൈൻ കുഴപ്പമായി. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് പ്രശ്നം തിരിച്ചറിഞ്ഞത്. അത് നികത്താൻ ശ്രമിച്ചിരുന്നു. നല്ലതിനുവേണ്ടി ചെയ്‌തതായിരുന്നു. പക്ഷേ, ജഡ്‌ജ്‌മെന്റ് തെറ്റിപ്പോയി, ആഷിഖ് അബു പറഞ്ഞു.