അദ്ദേഹത്തിന്റെ സങ്കടം അറിയാതെ എല്ലാവരും ചേർന്ന് പിച്ചുകയും, മാന്തുകയും ചെയ്യ്തു, മമ്മൂട്ടിയെ കുറിച്ച് അഷ്‌കർ സൗദാൻ

മമ്മൂട്ടിയുടെ സഹോദരിയുടെ മകനായ അഷ്കർ സൗദാൻ സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടൻ മമ്മൂട്ടി ഏറെ വിഷമിച്ച സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് അഷ്കർ സൗദാൻ. അദ്ദേഹത്തിന്റെ പിതാവ് മരിച്ച സമയമായിരുന്നു. അതായത് എന്റെ ഉപ്പൂപ്പ. അവിടെ മരണ വീട് എന്നൊന്നുമില്ല. എല്ലാ ആളുകൾക്കും മമ്മൂട്ടി മതി. അദ്ദേഹത്തിന്റെ വിഷമം ആരും മനസിലാക്കുന്നില്ല. സിനിമ അങ്ങനെയാണ്. മരണം നടന്നെന്ന് അവർ ചിന്തിച്ചില്ല. അത് സങ്കടകരമായിരുന്നു. പുള്ളി വല്ലാതെ വിഷമിച്ചിരിക്കുന്ന സമയമാണ്. ആളുകൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നു, പിച്ചുന്നു, മാന്തുന്നു പക്ഷെ ആരും അദ്ദേഹത്തിന്റെ വിഷമം മനസിലാക്കിയില്ല അഷ്‌കർ പറയുന്നു.

കൂടാതെ അന്ന് ലാലേട്ടനും വന്നിരുന്നു, അദ്ദേഹത്തിന്റെ പിന്നാലെയും ആളുകൾ ഇതൊക്കെ ആവർത്തിച്ചിരുന്നു. അതൊരു മരണ വീടാണെന്ന് ചിന്തിച്ചില്ല. പ്രേക്ഷകരെ കുറ്റം പറയാനാകില്ല. അവർക്ക് കിട്ടുന്ന അവസരങ്ങളായിരിക്കാമെന്നും അഷ്കർ സൗദാൻ പറഞ്ഞു. നെപോ കിഡ് എന്ന് വിളിക്കുന്നതിനെക്കുറിച്ചും അഷ്കർ സംസാരിച്ചു. മമ്മൂട്ടിയുടെ സഹോദരിയുടെ മകനാണെന്ന് പറയുമ്പോൾ എനിക്കൊരു സീറ്റ് കിട്ടും. എനിക്കെന്തെങ്കിലും പണി അറിഞ്ഞാലല്ലോ ആളുകൾ ജോലി തരൂ. നെപോ കിഡ് എന്ന വിളിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല എന്നും അഷ്‌കർ പറയുന്നു.

മമ്മൂട്ടിയുടെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തരില്ല. എത്രയോ വർഷമായി സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടക്കുന്നയാളാണ് ഞാൻ. അമ്മാവന്റെ അഭിനയം കണ്ടിട്ടാണ് ഞാൻ വരുന്നത്.അഷ്‌കർ സൗദാൻ പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ പ്രതിഭ എന്ന പേരിലും താരവുമായുള്ള മുഖ സാദൃശ്യത്തിന്റെ പേരിലും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ പെങ്ങളുടെ മകന്‍ അഷ്‌കർ സൗദാൻ.