
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നായികയാണ് അശ്വനി നമ്പ്യാർ, ഇപ്പോൾ തനിക്ക് സിനിമയിൽ നിന്നും ഉണ്ടായ മോശ സംഭവത്ത് കുറിച്ച് തുറന്നു പറയുകയാണ് നടി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അശ്വിനി പറയുന്നത്. താൻ അഭിനയിച്ചിരുന്ന സമയത്ത് പെയ്മെന്റ് തീർത്ത് ലഭിക്കാത്തതും കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് നടി പറഞ്ഞു.

എനിക്കുണ്ടായ മോശം അനുഭവത്തെ കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തിൽ ഞാൻ അകപ്പെട്ട് പോയിയെന്ന് പറയുന്നതാവും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറന്നേക്കാം, അയാൾ വലിയൊരു സംവിധായകനാണ്. സിനിമയുടെ ഡിസ്കഷന് വേണ്ടി ഓഫീസിലേക്ക് വരാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. പൊതുവെ ഞാൻ എവിടെ പോയാലും അമ്മ എനിക്കൊപ്പം ഉണ്ടാകും. അന്ന് സുഖമില്ലാത്തതിനാൽ അമ്മ എനിക്കൊപ്പം വന്നില്ല. കോസ്റ്റ്യൂം ഡിസ്കഷന് വേണ്ടിയോ മറ്റൊ ആണ് സംവിധായകൻ എന്നെ വിളിപ്പിച്ചത്. ആ സിനിമയിൽ എന്റെ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീക്കൊപ്പമാണ് ഞാൻ പോയത്.
ഓഫീസും അപ്പാർട്ട്മെന്റും ചേർന്ന കെട്ടിടമായിരുന്നു അയാളുടേത്. ആ സ്ത്രീയെ വിളിച്ചപ്പോൾ അവർ ഒപ്പം വരാൻ തയ്യാറായില്ല. അങ്ങനെ ആ സംവിധായകന്റെ മുറിയുടെ അരികിലെത്തി. അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല. പിന്നെയാണ് ബെഡ് റൂം ഏരിയയിലേക്ക് വരാൻ പറഞ്ഞുള്ള ശബ്ദം കേട്ടത്. മറ്റൊന്നും ചിന്തിക്കാതെ മുറിക്കുള്ളിലേക്ക് പോയി . എന്നാൽ അയാൾ എന്നോട് വളരെ മോശമായി പെരുമാറി. തിരിച്ചിറങ്ങി വരുമ്പോൾ കുറച്ചുനേരം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല, നടി പറഞ്ഞു.












