
മമ്മൂട്ടിയിയുടെ കാരവനിൽ കയറാൻ പേടിയാണെന്നും,വീട്ടിലുള്ള ആളുകളോടൊക്കെ തോന്നുന്ന റെസ്‌പെക്ട് ആണതെന്നും പറയുകയാണ് ആസിഫ് അലി . മമ്മൂട്ടിയുടെ കാരവനിൽ കയറാനുള്ള എല്ലാ സ്വാതത്ര്യം അദ്ദേഹം തനിക്ക് തന്നിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. ഈയടുത്ത നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി സംസാരിക്കുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനെപ്പോഴും മമ്മൂട്ടിയുടെ കാരവാനിൽ ആയിരുന്നുവെന്നും അതിനുള്ള ഫ്രീഡം തനിക്ക് ഉണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു. എന്നാൽ കുറച്ച് നേരം സംസാരിച്ച ശേഷം വീണ്ടും മമ്മൂട്ടിയെ കാണുമ്പോൾ തനിക്ക് പേടി തോന്നുമെന്നും ആസിഫ് പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി . ‘നമ്മൾ ഒരുപാട് പേരെ കാണണമെന്ന് ജീവിതത്തിൽ ആഗ്രഹിക്കുന്നു. അവരുമായിട്ട് നമുക്കൊരു അടുപ്പം വന്നു കഴിയുമ്പോൾ , അവർ നമുക്ക് പരിചയമുള്ള ഒരാളായി മാറും. പക്ഷെ മമ്മൂക്ക അങ്ങനെയല്ല. ഒരു ഇരുപത് മിനിറ്റ് സംസാരിച്ച് കഴിഞ്ഞു ഒന്ന് പുറത്തേക്കിറങ്ങി വീണ്ടും മമ്മൂക്കയെ വന്ന് കാണുമ്പോൾ തനിക്ക് പേടിയാവുമെന്നാണ് ആസിഫ് അലിയുടെ വാക്കുകൾ . ജവാൻ ഓഫ് വെള്ളിമല ഷൂട്ട് ചെയുന്ന സമയത്ത് മമ്മൂടിയുടെ കാരവാനിലായിരുന്നു താൻ ഫുൾ ടൈം ഉണ്ടായിരുന്നത്.

മൊബൈൽ ഫോൺ അടക്കമുള്ള തന്റെ ഡിവൈസസ് എല്ലാത്തിലും കണക്ട് ആണ്. അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സിനിമ കാണാനുള്ള ഫ്രീഡമൊക്കെ തനിക്ക് തന്നിട്ടുണ്ട്. പക്ഷെ എല്ലാ ദിവസം പോവുമ്പോഴും ആ കാരവാനിൽ കയറാൻ തനിക്ക് പേടിയാണ്.താൻനൊരു പതിനഞ്ചു മിനിറ്റ് പുറത്തിരുന്ന ശേഷം പിന്നീട് മമ്മൂട്ടിയുടെ മാനേജർ ആയ ജോർജ്നെ വിളിച്ച് , അദ്ദേഹത്തിന്റെ കൂടെയാണ് അകത്തേക്ക് കയറുക. അത് ചിലപ്പോൾ നമ്മുടെ വീട്ടിലുള്ള ഒരാളോടുള്ള റെസ്‌പെക്ട് പോലെയാണ്,’ആസിഫ് അലി പറയുന്നു. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെപ്പറ്റിയുംസംസാരിച്ചിരുന്നു . കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ വച്ച് ആദ്യമായി സുരേഷ് ഗോപിയെ കണ്ടതിനെ കുറിച്ചാണ് ആസിഫ് അലി സംസാരിച്ചത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ തന്നെ സുരേഷ് ഗോപിയെ കണ്ടിരുന്നു. സിഗ്നല്‍ തെറ്റിച്ച ഡ്രൈവറെ വട്ടം പിടിച്ച് വച്ച് വിറപ്പിക്കുന്ന രംഗമാണ് താന്‍ കണ്ടത് എന്നാണ് ആസിഫ് അലി പറയുന്നത്. അദ്ദേഹം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ആസിഫ് പറയുന്നുണ്ട്. ഇടപ്പള്ളിൽ സിഗനയിൽ വെച്ച് തിരക്ക് കണ്ട് താൻ വണ്ടിയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ കാണുന്നത് സുരേഷ് ഗോപിയെ ആണ് .”

ഇടപ്പള്ളി സിഗ്നലില്‍ നിന്ന് സിഗ്‌നല്‍ തെറ്റിച്ചു വന്ന ഒരു പ്രൈവറ്റ് ബസ്സുകാരനെ പേടിപ്പിക്കുകയാണ് സുരേഷ്‌ഗോപി . അദ്ദേഹം അയാളോട് ഷൗട്ട് ചെയ്യുകയാണ് എന്നും സിഗ്നല്‍ തെറ്റിച്ച ഡ്രൈവറുടെ വണ്ടിയ്ക്ക് വട്ടം വച്ച് വിറപ്പിക്കുകയാണ് എന്നും ആസിഫ് ഓർക്കുന്നു. .താനന്ന് സിനിമയില്‍ വന്നിട്ടില്ലഒരു ശങ്കര്‍ സിനിമ കാണുന്ന ഫീലായിരുന്നു അത്. നേരിട്ട് ഇറങ്ങി അന്യായത്തെ ചോദ്യം ചെയ്യുന്ന ഒരു നായകന്‍, ആ രീതിയിലാണ് താൻ ആദ്യം സുരേഷേഗോപിയെ കണ്ടത്. അതൊക്കെ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്” എന്നാണ് ആസിഫ് അലി പറഞ്ഞത്. അതേസമയം ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ആസിഫ് അലി ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആസിഫിന് ലഭിച്ചിട്ടുണ്ട്. ഈയിടെ ഗായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിഷയത്തിൽ ആസിഫ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. വിഷയത്തിൽ ആസിഫ് നടത്തിയ ഇടപെടലിന് ഒരുപാട് പ്രശംസയും ലഭിച്ചിരുന്നു. ലെവല്‍ ക്രോസ്’ എന്ന ചിത്രമാണ് ആസിഫിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സംവിധായകന്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അര്‍ഫാസ് അയൂബ് ആണ്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.











