
ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിൽ നിന്ന് മുക്തനായി വീണ്ടും തിരക്കുകളിലേക്ക് നടൻ ആസിഫ് അലി. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ആസിഫിന് അപകടമുണ്ടായത്. 3 മാസത്തെ ബെഡ് റെസ്റ്റിലായിരുന്നു താരം. സർജറി കഴിഞ്ഞെന്നും ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നും കാലിലെ പരിക്ക് പൂർണമായും മാറിയാൽ ടിക്കി ടാക്ക ചിത്രീകരണം വീണ്ടും തുടങ്ങുമെന്നും ആസിഫ് പറഞ്ഞു.
‘ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയിൽ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകൾ ചെയ്യുന്നുണ്ട്. നിലവിൽ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകൾക്ക് ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്’,-ആസിഫ്പ പറഞ്ഞു. പുതിയ സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുത്താണ് ആസിഫ് ഇക്കാര്യങ്ങൾ പറഞ്ഞത്.











