അഡ്ജസ്റ്മെന്റിന് കിട്ടുമോ എന്ന് ചോദിച്ചു; അതിന്റെ അര്‍ത്ഥം പോലുമറിയാത്ത പ്രായമായിരുന്നു; ഗായത്രി അശോക് 

തനിക്ക് നേരിടേണ്ടി വന്നൊരു കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് നടി  ഗായത്രി അശോക്. ഒരു ഓൺലൈൻ മാധ്യമത്തിന് ല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ഗായത്രിയ്‌ക്കൊപ്പം അമ്മ ബിന്ദുവും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അവതാരക കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം സംസാരിച്ചത് ഗായത്രിയുടെ അമ്മയായിരുന്നു. ഒരിക്കലാണ് ആ അനുഭവമുണ്ടായതെന്നും മകളെക്കുറിച്ചും തങ്ങളെക്കുറിച്ചും അറിയുന്നവര്‍ മാന്യമായിട്ടാണ് പെരുമാറുകയെന്നും അതൊന്നും അറിയാത്തവരാണ് മോശമായി പെരുമാറിയത് . എങ്കിലും അവൾ കൃത്യമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് , വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നുഗായത്രിയുടെ ‘അമ്മ പറയുന്നു.

തനിക്ക് ആകെയുള്ള ഓപ്ഷന്‍ നോ പറയുക എന്നതാണ് ,താനത് പറഞ്ഞു, ചിലര്‍ കിട്ടുമോ എന്ന് ചോദിക്കും. താന്‍ അപ്പോള്‍ തുടക്കക്കാരിയുമാണ് എന്നും തനിക്ക് ഈ കിട്ടുമോ എന്ന് ചോദിക്കുന്നതിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രായമായിരുന്നു.നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് താൻ ചോദിച്ചു, ഗായത്രിയെ അഡ്ജസ്റ്റ്‌മെന്റിന് കിട്ടുമോ എന്ന് അവർ ചോദിച്ചു. ഇല്ല നടക്കില്ലെന്ന് താന്‍ പറഞ്ഞു ഗായത്രി പറയുന്നു.

തനിക്ക് അവിടെ വേറെ ഒന്നിനുമുള്ള പവറില്ല. നോ പറയാനുള്ള പവര്‍ മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ, ആ കാര്യത്തില്‍ തനിക്ക് പേടിയില്ല, മകൾക്ക് നല്ല ക്ലാരിറ്റിയുണ്ട്. എവിടെ എന്ത് പറയണമെന്നും എവിടെ നോ പറയണം എന്നും അവള്‍ക്കറിയാമെന്നും അതിന് അവള്‍ക്ക് തങ്ങളുടെ സഹായം വേണ്ടതില്ലയെന്നും, താല്‍പര്യമില്ല എന്ന് വേഗത്തില്‍ പറഞ്ഞ് നിര്‍ത്തും. അവര്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നില്ലെന്നാണ് ഇവള്‍ പറയുക എന്ന് ഗായത്രിയുടെ അമ്മയും പറയുന്നുണ്ട്. അതേസമയം ഗായത്രിയുടെ അമ്മയും അഭിനേത്രിയാണ്. അമ്മയുടെ പാതയിലൂടെയാണ് ഗായത്രിയും അഭിനയത്തിലെത്തുന്തന്. കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബിന്ദു പങ്കജിന്റെ ഇരട്ട കുട്ടികളില്‍ ഒരാളാണ് ഗായത്രി അശോക്.