‘മുന്നോട്ട് നോക്കി പുറകോട്ട് നടക്കുമ്പോ… ആ ദ്രാവിഡ സംഭവം…’; വൈറലായി അശ്വതിയുടെ വീഡിയോ

‘മുന്നോട്ട് നോക്കി പുറകോട്ട് നടക്കുമ്പോ… ആ ദ്രാവിഡ സംഭവം…’; വൈറലായി അശ്വതിയുടെ വീഡിയോ

ഇത് നമ്മുടെ അൽഫോൺസാമ്മ അല്ലേ… അശ്വതി എന്ന പ്രസില്ല ജെറിനെ കണ്ടാൽ ഏതൊരു മലയാളിയും ആദ്യം പറയുക ഇങ്ങനെയായിരിക്കും. അൽഫോൺസാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് അശ്വതി. അഭിനയ ലോകത്തിന് നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോൾ അശ്വതി പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by Aswathy (Presilla Jerin) (@aswathy_actress)

‘മുന്നോട്ട് നോക്കി പുറകോട്ട് നടക്കുമ്പോ ഇതല്ല ഇതിനപ്പുറവും സംഭവിക്കും ഭാഗ്യം താഴെ വീഴാതിരുന്നത് എനിക്കൊരു കറുമുറാമാൻ ഉള്ളതോ അതും പറഞ്ഞു തന്നില്ല … ആ ദ്രാവിഡ സംഭവം എന്താണെന്നറിയാൻ അവസാനം വരെ കണ്ടാൽ മതി’ എന്നായിരുന്നു പോസ്റ്റിനൊപ്പമുള്ള അശ്വതിയുടെ കുറിപ്പ്.

സംഭവം വേറൊന്നുമല്ല, വീഡിയോയ്ക്ക് പോസ് ചെയ്ത് പിന്നോട്ട് സ്റ്റെപ്പ് ഇട്ട് നടക്കുന്നതിനിടെ ബാരിക്കേഡിൽ തട്ടി അശ്വതി വീഴാൻ പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഴാൻ പോകുന്നതും എന്താ പറയാത്തത് എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് എത്തുന്നത്. യുഎഇയിൽ ബിസിനസുകാരനായ ജെറിനാണ് അശ്വതിയുടെ ഭർത്താവ്. ഭർത്താവിനൊപ്പം യുഎഇയിലാണ് അശ്വതിയും താമസിക്കുന്നത്.