
അൽഫോൺസാമ്മ എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം മുഴുവൻ നേടിയ നടിയാണ് അശ്വതി. പിന്നീട് കുങ്കുമപ്പൂവ് സീരിയിലിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കുറച്ച് കാലമായി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് അശ്വതി. കുടുംബസമേതം വിദേശത്ത് താമസിക്കുന്ന നടി സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അശ്വതി പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
View this post on Instagram
40-ാം പിറന്നാൾ ആഘോഷിക്കുന്ന ഭർത്താവിന് ആശംസകൾ അറിയിക്കുകയാണ് താരം. നിന്റെ പിന്നാലെ നടന്നതിൽ പിണങ്ങല്ലേ നീ എന്ന പാട്ടിന് ഭർത്താവിനെ മുന്നിലിരുത്തി നൃത്തം ചെയ്യുന്ന അശ്വതിയാണ് വീഡിയോയിൽ ഉള്ളത്. ഒപ്പം നടി നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ശ്രദ്ധേയം. പാട്ടിലെ വരികളിൽ പറയുന്നത് പോലെ “അങ്ങനെ നാൻ സിനിമ കാണിച്ചു തന്നു… പലഹാരങ്ങൾ തന്നു… പിന്നെന്തു വേണം. നാല്പതാം വയസിനു ആശംസകൾ. ജീവിതം ആരംഭിക്കുന്നത് നാല്‍പതുകളില്‍ ആണെന്നല്ലേ പറയാറ്… ആസ്വദിക്കൂ!!!! ജീവിതകാലം മുഴുവൻ നല്ല ഭക്ഷണവും, സന്തോഷവും നിലക്കാത്ത ചിരിയും ലഭിക്കാൻ ഇടയാകട്ടെ” എന്നാണ് അശ്വതി പറയുന്നത്.











