
ഹാസ്യ താരമായി കരിയർ തുടങ്ങിയ ജഗദീഷ് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്, എന്നാലിപ്പോൾ അദ്ദേഹം മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന രീതിയിലേക്ക് എത്തപ്പെട്ടു. ഇപ്പോൾ നടൻ തന്റെ പ്രായം അനുസരിച്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഞാൻ ഇപ്പോഴും ചെറുപ്പമാണെന്ന് എനിക്കറിയാം. എന്നാൽ യാഥാർത്ഥ്യം ഞാൻ ചെറുപ്പമല്ല എന്നതാണ്. അത് ഞാൻ ആദ്യം മനസിലാക്കണം, ജഗദീഷ് പറയുന്നു.

ഞാൻ ഇനിയും ഒരു നായകനായിട്ട് പ്രേമവും മറ്റു കാര്യങ്ങളുമൊക്കെയായി നടന്നാൽ ആളുകൾ എന്നെ ചൂരലുകൊണ്ട് നല്ല അടി തരും, ഈ കാര്യത്തിൽ എനിക്കൊരു സംശയവുമില്ല അത് എനിക്കറിയാം. ഇപ്പോൾ എന്നിൽ നിന്ന് എന്താണ് പ്രേക്ഷകർക്ക് വേണ്ടത് , അതിൽ എന്ത് വെറൈറ്റി കൊടുക്കാം എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അച്ഛന്റെ റോളിൽ വേണമെങ്കിൽ ഒരു ഫ്ലാഷ് ബാക്കിൽ രണ്ടു സീനിലൊക്കെ ഇച്ചിരി റൊമാൻസൊക്കെ ആണെങ്കിലും പ്രേക്ഷകർ സഹിക്കും. ഡി ഏജിങ് ഇല്ലാതെ തന്നെ എനിക്ക് പിടിച്ച് നിൽക്കാം നടൻ പറയുന്നു.
അതേസമയം നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ അന്വേഷിച്ചാണ് അദ്ദേഹം ചെയ്യുന്നതും. എബ്രഹാം ഓസ്ലർ, ഗുരുവായൂരമ്പല നടയിൽ, കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള കഥാപാത്രങ്ങൾ ചെയ്യ്തു.












