കഴിഞ്ഞ ദിവസം മമ്മൂട്ടി തൃപ്പൂണിത്തുറയിൽ അത്തച്ചമയം ഘോഷയാത്രയിൽ പങ്കെടുക്കുകയും അതിൽ അദ്ദേഹം നടത്തിയ പ്രസംഗവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുകയും ചെയ്യുന്നത്. അത്തച്ചമയ പരുപാടിയിൽ എല്ലാവരും രാജാവിന്റെ കാര്യം പറയുകയും എന്നാൽ മമ്മൂട്ടി ജനാധിപത്യത്തെ കുറിച്ചു പറയുകയും ചെയ്യ്തതാണ് ഇന്ന് വലിയ ചർച്ച ആയി മാറിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ലോകം കണ്ട വലിയ സോഷ്യലിസ്റ്റ് ആയിരുന്നു മഹാബലി തമ്പുരാൻ.

നമ്മൾക്ക് സ്നേഹം കൊണ്ടും, മനസ് കൊണ്ടും ഒന്നാകാൻ കഴിയും. പണ്ടത്തേതിൽ നിന്നും ഇന്ന് ഒരുപാടു വത്യാസം ഉണ്ട്, അന്ന് രാജഭരണം ആയതുകൊണ്ട് രാജാവ് സർവ്വാഭരണ വിഭൂഷിതനായി എത്തുകയും അദ്ദേഹത്തെ കാണാൻ തെരുവോരത്തെ പ്രജകൾ കാത്തുനിൽക്കുന്ന കാലം ആയിരുന്നു അന്ന്, എന്നാൽ ഇന്ന് രാജഭരണം അല്ല

ഇന്ന് പ്രജകൾ ആണല്ലോ രാജാവ്,താരത്തിന്റെ ഈ ഒരു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. കാരണം ആ വേദിയിൽ ഇരുന്നവർ എല്ലാവരും രാജഭരണത്തെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടി മാത്രമാണ് ജനാതിപത്യത്തെ കുറിച്ച് സംസാരിച്ചത്, അത് വളരെ വത്യസ്തമായി ആണെന്നാണ് സോഷ്യൽ മീഡിയയും ജനങ്ങളും പറയുന്നത്, ശരിക്കും നടന്റെ വാക്കുകൾ അതീവ ശ്രെദ്ധ ആകുകയാണ്.












