വളകാപ്പ് ആഘോഷമാക്കി ആതിര മാധവ്..!! നിറവയറിലും നൃത്തച്ചുവടുകള്‍ ഗംഭീരമെന്ന് ആരാധകര്‍..!!

വളകാപ്പ് ആഘോഷമാക്കി ആതിര മാധവ്..!! നിറവയറിലും നൃത്തച്ചുവടുകള്‍ ഗംഭീരമെന്ന് ആരാധകര്‍..!!

മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടി ആതിര മാധവിന്റെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. എന്നാല്‍ ഗര്‍ഭിണിയായതോടെ താരം ഇപ്പോള്‍ അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ സീരിയലുകളില്‍ സജീവമല്ലെങ്കിലും തന്റെ എല്ലാ വിശേഷങ്ങളുമായി താരം ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

https://www.instagram.com/p/Ca4xab_v4g_/?utm_source=ig_web_copy_link

ആതിരയും രാജീവും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ആതിര സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴിയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വളകാപ്പ് ചടങ്ങിന്റേയും ആതിരയുടെ നിറവയറലുള്ള ഡാന്‍സിന്റെ വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഞ്ഞ പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും ധരിച്ച് വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്. ചടങ്ങിനിടെ ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കൂട്ടുകാരും സഹപ്രവര്‍ത്തകരും എല്ലാം ആതിരയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.

https://www.instagram.com/reel/Ca3rc6VDz42/?utm_source=ig_web_copy_link

അതേസമയം, വനിതാ ദിനത്തോട് അനുബന്ധിച്ച് താരം പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.. ഒരു അമ്മയാകാന്‍ പോകുന്നത് കൊണ്ട് ഈ വനിതാ ദിനം എനിക്ക് പ്രത്യേക സന്തോഷം നല്‍കുന്നു. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തെ

https://www.instagram.com/p/Ca2ILehvCxa/?utm_source=ig_web_copy_link

പരിപാലിക്കുമ്പോഴും നിങ്ങള്‍ നേരിടേണ്ടി വരുന്ന തടസങ്ങള്‍ വളരെ വലുതാണ്. നമ്മളെല്ലാവരും എപ്പോഴും കൂടുതല്‍ ശക്തരായി ഇരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തെളിമയോടെ പ്രകാശിക്കട്ടെ, നക്ഷത്രങ്ങള്‍ ഒന്നിക്കട്ടെ. എല്ലാ പോരാളികള്‍ക്കും വനിതാദിനാശംസകള്‍!. എന്നാണ് താരം കുറിച്ചത്.