
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററിയായി നെറ്ഫ്ലിസ് ലൂടെ പുറത്തിറങ്ങുന്നു. താരത്തിന്റെ കരിയറും ജീവിതവും കുടുംബവുമാണ് ചിത്രത്തിന്റെ പ്രമേയം . ഗൗതം വാസുദേവ് മെമോനാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് .
നയൻതാരയെക്കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് ഗ്ലാമറസ്, പവർഫുൾ, കടുത്ത സ്വതന്ത്രയായ സ്ത്രീയുടെ ചിത്രങ്ങളാണ്. എന്നിരുന്നാലും, വിജയത്തിനും താരപദവിക്കും പിന്നിൽ കുറച്ച് പേർക്ക് ശരിക്കും അറിയാവുന്ന ഒരു കഥയുണ്ട്. രണ്ട് പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച സൂപ്പർസ്റ്റാറിൻ്റെ കാണാത്ത വശം വെളിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെൻ്ററിയിലൂടെ ഈ ദക്ഷിണേന്ത്യൻ സിനിമാറ്റിക് ഐക്കണിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ നെറ്ഫ്ലിക്സ് ഒരുങ്ങുകയാണ്.
“ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡോക്യുമെൻ്ററി 2024 നവംബർ 18-ന് നയൻതാരയുടെ ജന്മദിനാഘോഷത്തിൽ നെറ്റ്ഫ്ലിക്സിൽ ഇറങ്ങും. റിലീസിന് മുന്നോടിയായി, ട്രെയിലർ നവംബർ 9-ന് അതായത് നാളെ ലോഞ്ച് ചെയ്യും”.

കൂടാതെ നയൻതാരയും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു . മക്കൾക്കും വിഘ്നേഷിനുമൊപ്പം ഒരു സായാഹ്ന നിമിഷം ആസ്വദിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ട് സൂപ്പർസ്റ്റാറിന്റെ സ്വകാര്യ സത്യങ്ങൾ , അവളുടെ കുടുംബവും താരപരിവേഷത്തിനപ്പുറമുള്ള അവളുടെ ജീവിതവും . നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ, ട്രെയിലർ നാളെ പുറത്ത്!” എന്നാണ് നയൻതാര കുറിച്ചിരിക്കുന്നത്.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെൻ്ററിയാണ് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ. നടിയുടെ പ്രൊഫഷണൽ ജീവിതം, ജീവിതത്തിലെ ഉയർച്ച താഴ്ചകൾ, 2022 ൽ നടന്ന സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം നയൻതാരയുടെ വിവാഹ ചടങ്ങുകൾ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ഡോക്യുമെൻ്ററി ഫിലിം. എൺപത്തിയൊന്നു മിനിട് അതായത് ഒരു മണിക്കൂർ ഇരുപത്തിയൊന്ന് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം .
മുൻപ് താരത്തിന്റെ വിവാഹ വിഡിയോയും നെറ്റ്ഫ്ലിസ് ലൂടെയാണ് പുറത്തിറങ്ങിയത് . താര പദവിയിൽ നായകന്മാർക്കൊപ്പം നിൽക്കുന്ന നടിയാണ് നയൻതാര . എന്നാൽ പലപ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞിട്ടുമുണ്ട് . ഇനി ഈ ഡോക്യൂമെന്ററിയിലൂടെ ആ സത്യനാഗൽ എല്ലാം അറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.











