
ഇന്ന് റിലീസായ നിവിന്‍ പോളി ചിത്രം പ്രതിച്ഛായയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം, അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയുടെ തിരക്കഥ തന്നെയാണ് നട്ടെല്ല്. ഡയലോഗുകള്‍ ശരിക്കും കാമ്പുള്ളതാണ്. കേള്‍ക്കുന്നവന്റെ ഹൃദയം തൊടുന്ന ഡയലോഗുകൾ ആണ് മൊത്തം.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറയുന്ന കുടുംബ സിനിമയെന്നും പറയാം. ബി ഉണ്ണി കൃഷ്ണന്റെ രാഷ്ട്രീയം സിനിമയില്‍ സംസാരിക്കുന്നില്ല. എന്നാല്‍ നല്ല രാഷ്ട്രീയം സിനിമയിലുണ്ട്, അതില്‍ കുടുംബമുണ്ട്, ഇമോഷനുണ്ട്. അതാണ് സിനിമയുടെ പ്ലസ് പോയിന്റ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബാലചന്ദ്രമേനോൻ, ഹരിശ്രീ അശോകൻ, മണിയന്‍ പിള്ള രാജു, നിശാന്ത് സാഗര്‍, ഷറഫുദ്ദീന്‍, സായി കുമാര്‍, ആന്‍ അഗസ്റ്റിന്‍, നീതു കൃഷ്ണ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.











