
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് സുപരിചിതമായിട്ടുള്ള മുഖമാണ് നടൻ ബാബു സ്വാമിയുടേത്. പരിണയം മുതൽ ദോസ്ത് അടക്കം നിരവധി സിനിമകളിൽ കോമഡി റോളുകളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും ബാബു സ്വാമിയെന്നാൽ മലയാളികൾക്ക് നിറത്തിലെ രുക്കുവിന്റെ സ്വന്തം കേണൽ സാറാണ്. കേണൽ സാർ എന്ന കഥാപാത്രത്തിനൊപ്പം ശുക്രിയ എന്ന ഹിന്ദി വാക്കും മലയാളികൾക്കിടയിൽ തരംഗമാകാൻ ഒരു കാരണക്കാരനും ബാബു സ്വാമിയാണ്.
തന്റെ രണ്ട് സിനിമകൾ മാത്രമെ താൻ തിയേറ്ററിൽ പോയി കണ്ടിട്ടുള്ളു. ബാക്കിയൊക്കെ ഡബ്ബിങ് ചെയ്യുമ്പോൾ ആണ് താൻ കാണുന്നത് എന്നും ബാബു സാമി പറയുന്നു. തൂവൽക്കൊട്ടാരം, നിറം എന്നിവയാണ് തിയേറ്ററിൽ കണ്ടത് എന്നും ബാബു സാമി പറയുന്നു. പിന്നെ തിയേറ്ററിൽ പോകുന്നതും കുറവാണ് എന്നും ബാബു സാമി പറയുന്നു.

‘ശുക്രിയ’ ഹിറ്റായതിന് ശേഷം ഉദ്ഘാടനത്തിന് അടക്കം പോയാൽ ഇത് തന്നെയാണ് ആളുകൾ തന്നോട് പറയാറുളളത് എന്നും അതൊരു ബ്രാന്റായി പോയി എന്നും ബാബു സാമി പറയുന്നു. പെട്ടന്നുള്ള ഐഡിയയായിരുന്നു ശുക്രിയ എന്ന് പറഞ്ഞത്. അതൊരു ഭയങ്കര സക്സസായിരുന്നു എന്നും ‘നിറം’ സിനിമ ഹിറ്റായപ്പോഴുള്ള അനുഭവം ഓർത്തെടുത്ത് ബാബു സ്വാമി പറയുന്നു.
സർക്കാർ ജോലിയുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സംവിധായകൻ ഹരിഹരൻ ബാബു സ്വാമിയെ ബിഗ് സ്ക്രീനിലേക്ക് കൊണ്ടു വരുന്നത്. അപ്രതീക്ഷിതമായി നടനായി മാറിയ വ്യക്തിയാണ് താനെന്നാണ് ബാബു സ്വാമിയും പറയാറുള്ളത്. ഇപ്പോൾ വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യാറുള്ള ബാബു സ്വാമി തന്റെ പുതിയ വിശേഷങ്ങൾ മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുകയാണ്.
തന്റെ രണ്ട് പടങ്ങൾ ഇറങ്ങാനുണ്ട് എന്നും ബാബു സാമി പറയുന്നു. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം തൂവൽകൊട്ടാരത്തിലും ബാബു സാമി അഭിനയിച്ചിരുന്നു. തൂവൽക്കൊട്ടാരത്തിൽ മഞ്ജുവിന് ഒപ്പമുള്ള ഇമോഷണൽ സീനിൽ തനിക്ക് ഡയലോഗുണ്ടായിരുന്നില്ല എന്നും എല്ലാം താൻ തന്റെ കഴിവ് വെച്ച് ചെയ്യണമായിരുന്നു. എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാനാണ് തന്നോട് സത്യൻ അന്തിക്കാട് പറഞ്ഞത് എന്നും ബാബു സാമി വെളിപ്പെടുത്തുന്നു.
ആദ്യമൊക്കെ താൻ മഞ്ജുവിന്റെ തലയിലും മുഖത്തും കവിളിലുമൊക്കെ പിടിച്ച് അഭിനയിച്ചു. പിന്നെ താൻ ഭഗവാനെ പ്രാർത്ഥിച്ച് തന്റെ മകൾ ഒരുത്തനൊപ്പം ഒളിച്ചോടി പോയാലുള്ള തന്റെ മാനസീകാവസ്ഥ മനസിൽ ആലോചിച്ചു. അങ്ങനെയാണ് ആ സീൻ പൂർത്തിയാക്കിയത്. വളരെ ഇമോഷണലായിട്ടുള്ള സീനായിരുന്നു അത് എന്നും സത്യൻ കട്ട് പറയുന്നുണ്ടായിരുന്നില്ല. ശേഷം സാമി കലക്കിയെന്നാണ് അഭിനയം കണ്ട് സത്യൻ അന്തിക്കാട് പറഞ്ഞുവെന്നും ബാബു സാമി പറയുന്നു. ഇമോഷണൽ സീനിന് തനിക്ക് ഗ്ലിസറിൻ വേണ്ടയെന്നും. കണ്ണിൽ നിന്നും കുടുകുടാ വെള്ളം വരുമെന്നും ബാബു സാമി പറയുന്നു.

താൻ സിനിമയിലേക്ക് എങ്ങനെ എത്തിയെന്നും ബാബു സാമി പറയുന്നു. താൻ വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയയാളാണ്. ഗവൺമെന്റ് സർവീസിലായിരുന്നു താൻ ജോലി ചെയ്തിരുന്നത്. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റിൽ ജോയിന്റ് രജിസ്ട്രാർ ആയിരുന്നു. അങ്ങനെയിരിക്കെയാണ് സംവിധായകൻ ഹരിഹരൻ ‘പരിണയം’ സിനിമയിലേക്ക് തന്നെ വിളിച്ചത്. ആദ്യം സിനിമയിൽ അഭിനയിക്കാൻ പോകാൻ താൽപര്യമുണ്ടായിരുന്നില്ല എന്നും നാടകം കണ്ടിട്ടോ അഭിനയിച്ചിട്ടോ മുൻപരിചയവുമില്ല. താൻ പറയുന്നത് ചെയ്ത് തന്നാൽ മതിയെന്ന് പറഞ്ഞ് ഹരിഹരൻ നിർബന്ധിച്ചിട്ടാണ് താൻ പരിണയത്തിൽ അഭിനയിച്ചത്.
ആ സിനിമയിലെ ആദ്യ സീൻ താനും തിലകനും ഒരുമിച്ചുള്ളതായിരുന്നു. അതൊരു ഭാഗ്യമായിരുന്നു. പിന്നീടാണ് ‘തൂവൽക്കൊട്ടാരത്തിലേക്ക് എത്തിയത്. സംവിധായകൻ കമലിന്റെ നാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ അഞ്ചോളം സിനിമകളിലും അഭിനയിച്ചു. ‘വിണ്ണയ് താണ്ടി വരുവായ’ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോഴും സിനിമയിൽ അവസരം വന്നാൽ അഭിനയിക്കാറുണ്ട് എന്നും ബാബു സാമി പറയുന്നു.
പക്ഷെ തന്റെ കുടുംബത്തിൽ എല്ലാവരും കർണാട്ടിക്ക് മ്യൂസിക്കുമായി ബന്ധമുള്ളവരായിരുന്നു എന്നും അതുപോലെ ആദ്യത്തെ കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിലെ ഫസ്റ്റ് പ്രൈസ് വിന്നറാണ് താനെന്നും ബാബു സാമി പറയുന്നു. ‘ഘടം’ വായിച്ചതിനാണ് തനിക്ക് സമ്മാനം കിട്ടിയത്. തന്റെ മകൾ കലാതിലകമായിരുന്നു എന്നും നൃത്തവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കാതെ വാദ്യോപകരണങ്ങൾ വായിച്ചും സംഗീതത്തിലൂടെയുമാണ് മകൾ കലാതിലകം നേടിയത് എന്നും ബാബു സാമി പറയുന്നു. ഇന്നും മകളുടെ ആ റെക്കോർഡ് ആരും തകർത്തിട്ടില്ല എന്നും ബാബു സാമി പറയുന്നു.
കർണാട്ടിക്ക് കൺസേർട്ട്സൊക്കെ അവൾ നടത്തിയിട്ടുണ്ട്. എ എം എം എയുടെ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ പോയപ്പോൾ എല്ലാവരേയും കണ്ടു എന്നും സുരേഷ് ഗോപി തന്റെ അടുത്താണ് ഇരുന്നിരുന്നത്. തങ്ങൾ ഒരുപാട് സംസാരിച്ചു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹമെന്നും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കവെ ബാബു സ്വാമി പറയുന്നു.











