
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ബാല. റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ നടപടിയുണ്ടാവുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണമെന്നാണ് ബാല പറയുന്നത്. അല്ലാത്ത പക്ഷം മറ്റൊരു ചര്‍ച്ചാ വിഷയം വരുമ്പോള്‍ എല്ലാവരും ഇതെല്ലാം മറക്കുമെന്നാണ് ബാല പറയുന്നത്. ബാലയുടെ ഈയൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി മാറുകയാണ്. കുറ്റക്കാരെ ശിക്ഷിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ സാധിക്കണ൦ ,അതേസമയം താന്‍ നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ സംസാരിച്ചതിനെക്കുറിച്ചും ബാല ഈയൊരു വീഡിയോയിൽ കൂടി പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ ഗോപി സുന്ദറിനെക്കുറിച്ച് താന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നിട്ട് എന്ത് ചെയ്തു? അയാൾ ജോളിയായിരിക്കുന്നു. അവന്മാരൊക്കെ സൂപ്പര്‍ ആയി നല്ല രീതിയില്‍ ജീവിക്കും. നമ്മളൊക്കെയാണ് പൊട്ടന്മാര്‍, ജനങ്ങള്‍ മനസിലാക്കിയിട്ട് എന്ത് സംഭവിക്കാന്‍ പോകുന്നു? ശിക്ഷ കൊടുക്കണ്ടേ? ഒരു മാതൃക സൃഷ്ടിക്കട്ടെ. ഇന്ന് നിങ്ങള്‍ വന്ന് ഇന്റര്‍വ്യു എടുത്തു. നാളെ മുല്ലപ്പെരിയാര്‍ വിഷയം വരുമ്പോള്‍ നിങ്ങളൊക്കെ അങ്ങോട്ട് പോകും, ഇത് മറക്കും. ഇതിന് മുമ്പ് വയനാടായിരുന്നു. അതിന് മുമ്പ് ലോറി വിഷയമായിരുന്നു ,

നിയമം നല്ലവനൊപ്പമല്ല. കെട്ടവന് രക്ഷപ്പെടാനൊരു വഴിയാകുന്നു ഇത് മാറണം ബാല പറയുന്നു.തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും നടൻ പറഞ്ഞു,തന്റെ ജീവനാണ് തന്റെ മകള്‍. താന്‍ ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ആറു കൊല്ലം എല്ലാ നിയമത്തേയും വച്ച് വഴക്കിട്ടതാണെന്നാണ് ബാല പറയുന്നത്. അവസാനം ഇതാണ് നിയമമെന്ന് ആദ്യത്തെ ദിവസം തന്നെ വിധിച്ചതാണ്. നിയമം അങ്ങനെയാണ്. അച്ഛന് കിട്ടത്തില്ല. അതൊക്കെ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചാലേ അറിയൂ ബാല പറയുന്നു.











