
നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്യ്തു, മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോടുള്ള ക്രൂരത, സോഷ്യൽ മീഡിയിലൂടെയുള്ള അപകീര്തിപെടുത്തൽ എന്നിവ ചേർത്തുള്ള പരാതിയിലാണ് അമൃത പോലീസ് കേസ് കൊടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ അമൃത സുരേഷ് പ്രതികരണവുമായി രംഗത്ത് എത്തി. ബാല തന്നെയും, മകളെയും വർഷങ്ങൾ കൊണ്ട് വേട്ടയാടുന്നു എന്നാണ് അമൃത പറയുന്നത്. ഞങ്ങളുടെ അച്ഛൻ കൂടെയില്ല , ഞങ്ങൾ നാല് സ്ത്രീകൾ മാത്രമാണുള്ളത്, ഈ നാലുപേരും ചേർന്നാണ് മകളെ സംരക്ഷിച്ചുകൊണ്ടുപോകുന്നത്.

ലൈംഗികാതിക്രമങ്ങളും, ശാരീരിക ഉപദ്രവങ്ങളും ഒരുപാട് സഹിക്കാൻ കഴിയാതെ വന്നപ്പോളാണ് ആ വീട്ടിൽ നിന്നും ഞാൻ പടിയിറങ്ങിയത്.മോളേയും അതെല്ലാം ബാധിച്ചു തുടങ്ങിയതോടെയാണ് അവളേയും എടുത്തു കൊണ്ട് ഇറങ്ങയോടുന്നത്. അവളെ സംരക്ഷിക്കാനാണ് അവിടെ നിന്നും ഇറങ്ങിയത്. അതിനു ശേഷമാണ് ഞങ്ങൾ ഡിവോഴ്സ് ആയത്. അതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വന്ന്, ഒരു സ്ത്രീയെന്ന നിലയില്‍ കേള്‍ക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു സംസാരിച്ചിരുന്നത്. മോളേയും പറഞ്ഞു.

അപ്പോഴൊന്നും ഞാന്‍ മിണ്ടിയിട്ടുണ്ടായിരുന്നില്ല. 14 വര്‍ഷമായി ഈ വേദന എന്റെ കുടുംബം കൊണ്ടുനടക്കുന്നു. എന്നിട്ടും പ്രതികരിക്കരിച്ചിരുന്നില്ല. കാരണം മോളേയും കൂടെ ഇതിലേക്ക് വലിച്ചിടണ്ടെന്ന് കരുതി.അത്രമാത്രം മോൾ അനുഭവിച്ചിട്ടുണ്ട്. അവളേയും സോഷ്യല്‍ മീഡിയയിയില്‍ വലിച്ചിടുക, പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറയുക, അവള്‍ വളര്‍ന്നു വരുന്ന പ്രായമാണ്. സ്‌കൂളിലൊക്കെ പോകുമ്പോള്‍ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ വരും. മോളൂടെ സ്‌കൂളില്‍ ആളുകളേയും കൊണ്ടു പോയി പ്രശ്‌നമുണ്ടാക്കുന്നത് പോലുള്ള പ്രശ്‌നങ്ങമുണ്ടാക്കുക. മോളെ പിടിച്ചു വച്ചിരിക്കുന്ന അമ്മ എന്നാണ് ഇത്രയും നാളായി ഇന്റര്‍വ്യുകളില്‍ എന്നെപ്പറ്റി പറഞ്ഞത് . കോടതിയില്‍ നിന്നുള്ള വിധി അനുസരിച്ച് ഒരു തവണ പോലും ഇയാള്‍ മോളെ കാണാന്‍ വന്നിട്ടില്ല.
നമ്മളത് കേട്ട് മിണ്ടാതിരുന്നത് എന്റെ ഭാഗത്തു നിന്നും ഒന്നും വേണ്ട എന്ന് കരുതിയാണ്. പക്ഷെ ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണികള്‍ കാരണം ജീവിക്കാന്‍ പറ്റാതായിരിക്കുന്നു. അതിനാലാണ് ഞാന്‍ കേസെടുക്കാന്‍ നിര്‍ബന്ധിതയായത്.ഈയ്യടുത്ത് എനിക്ക് നെഞ്ചുവേദനയായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഇനിയും ഇതൊന്നും എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. അതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാതായി അമൃത പറയുന്നു












