ആ ചിത്രത്തിൽ ഫഹദിന്റെ കൂടെ അഭിനയിക്കാമെന്ന് അറിഞ്ഞപ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ അംഗീകാരം തോന്നി! ആ ഒരു ചിത്രത്തോടെ എനിക്കൊരു കാര്യം മനസിലായി, ബേസിൽ ജോസഫ്

ഇതിനുമുമ്പ് കോമഡി വേഷങ്ങൾ മാത്രം ചെയ്യ്തിരുന്ന തനിക്ക് , ജോജിയിലെ ഈ വേഷത്തിലൂടെ തന്റെ അഭിനയ വൈവിധ്യം തെളിയിക്കാൻ കഴിഞ്ഞു, ബേസിൽ ജോസഫ്

സ്ഥിരമായി കോമഡി വേഷങ്ങള്‍ ചെയ്തുപോന്ന ബേസിലിന്റെ ഇമേജ് ബ്രേക്ക് ചെയ്ത വേഷമായിരുന്നു ജോജി സിനിമയിലെ ഫാദര്‍ കെവിന്‍, ഇപ്പോൾ ചിത്രത്തിലെ അഭിനയത്ത് കുറിച്ച് തുറന്നു പറയുകയാണ് നടൻ, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. താൻ അഭിനയിച്ച ജോജിയിലെ തന്റെ അഭിനയത്തിന് ഒരു അഭിനേതാവ് എന്ന നിലയിൽ ആദ്യമായാണ് തനിക്ക് അഭിനന്ദനങ്ങൾ ലഭിച്ചത് ബേസിൽ ജോസഫ് പറയുന്നു. താന്‍ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനും സംവിധായകനാണ് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമെന്നും കൂടാതെ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാം എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന അംഗീകാരമായി തോന്നി ബേസില്‍ പറയുന്നു.

ഇതിനുമുമ്പ് കോമഡി വേഷങ്ങൾ മാത്രം ചെയ്യ്തിരുന്ന തനിക്ക് , ജോജിയിലെ ഈ വേഷത്തിലൂടെ തന്റെ അഭിനയ വൈവിധ്യം തെളിയിക്കാൻ കഴിഞ്ഞു, ജോജി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം തനിക്ക് ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യാം കഴിയുമെന്ന് മനസിലായി നടൻ പറയുന്നു. ഈ ചിത്രം തനിക്ക് അഭിനേതാവ് എന്ന നിലയിൽ ആദ്യമായി വലിയ അംഗീകാരം ലഭിച്ചു , കൂടാതെ തന്റെ അഭിനയ ശ്രദ്ധയും ,പ്രശംസയും ഉയർത്താനും കഴിഞ്ഞു.

ചിത്രത്തിലെ  അച്ഛന്‍ വേഷത്തിന് എനിക്ക് ഒരുപാട് പ്രശംസ ലഭിച്ചു. അതുവരെ കോമഡി സൈഡ് കിക്ക് എന്ന രീതിയില്‍ ഒറ്റ വരിയില്‍ പറയാന്‍ കഴിയുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത് ബേസിൽ പറയുന്നു. നായകന്റെ കൂട്ടുകാരന്‍, നായകന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും, നായകന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ നീയും പ്രശ്നത്തിലാകും എന്ന രീതിയില്‍. കൗണ്ടര്‍ കോമഡികള്‍ അടിക്കുക, അല്ലെങ്കില്‍ വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും, നടൻ പറയുന്നു.