“ബസൂക്ക”മമ്മൂട്ടിയുടെ ഒരു ഗെയിം  ത്രില്ലർ! പ്രേക്ഷകർ ആവേശ ഭരിതരാകാനുള്ള കാരണങ്ങൾ ഇവ 

“ബസൂക്ക”മമ്മൂട്ടിയുടെ ഒരു ഗെയിം  ത്രില്ലർ! പ്രേക്ഷകർ ആവേശ ഭരിതരാകാനുള്ള കാരണങ്ങൾ ഇവ 

ക്രിസ്റ്റഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിക്കുന്ന ഒരു ഗെയിം ത്രില്ലർ ചിത്രമാണ് ബസൂക്ക, കലൂർ ടെന്നീസിന്റെ മകൻ ഡീനോ ഡെനീസ് ആണ് ഈ ചിത്ര൦ സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് പിന്നാലെ തന്നെ ആരാധകർക്ക് ഇടയിൽ ഈ ചിത്രം ഇപ്പോൾ പ്രതീക്ഷകൾ ഉയർത്തുകയാണ്. മമ്മൂട്ടി നായകൻ ആക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആവേശഭരിതരാകാൻ കാരണങ്ങൾ ഒരുപാടു ഉണ്ടെന്നു സൂചിപ്പിക്കുന്നു ചിത്രത്തിന്റെ അണിയറപ്രവര്തകര്.

മമ്മൂട്ടി, ടിനോ കൂട്ടുകെട്ടിലെ ഈ ചിത്രം ഒരു ഗെയിം ത്രില്ലർ ചിത്രമാണ്, ഈ രീതിയിൽ ഒരു ചിത്രം മലയാളസിനിമക്ക് ആദ്യമെന്നു തന്നെ പറയാം, ഇരുവരും ഒത്തൊരുമിക്കുന്ന ഈ ചിത്രം കിടിലൻ ആയിരിക്കുമെന്ന് പ്രേക്ഷകർക്കും ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്.

നിരവധി ക്ലാസിക്കൽ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജനപ്രിയ എഴുത്തുകാരൻ കലൂർ ഡെനീസിന്റെ മകൻ ടിനോ ടെന്നീസ് ശരിക്കും പ്രേഷകരുടെ സ്പന്ദനം അറിഞ്ഞു തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. അതുപോലെ ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ താരമൂല്യം കൂടുമെന്നും അണിയറപ്രവര്തകര് പറയുന്നു. ബസൂക്ക എന്ന ഈ ചിത്രത്തിന്റെ കെട്ടറുപ്പുള്ള കഥയും , നന്നായി വികസിപ്പിച്ചെടുത്ത കഥപാത്രങ്ങളുമാണെന്നു മമ്മൂട്ടി തന്നെ മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ തന്നെ ജോൺ വിക്ക് ശൈലിയും, ഒരു സമ്പൂര്ണ്ണ ആക്ഷൻ ത്രില്ലറുമാണ് കാണിക്കുന്നത്, അതുപോലെ ഇപ്പോൾ ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകളും പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ ആണ് നൽകുന്നത് , ഈ കരണങ്ങൾ ഇപ്പോൾ പ്രേക്ഷകർക്ക് ആവേശഭരിതരാക്കുകയും ചെയ്യുന്നുണ്ട്.