
ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ഉർവശിയാണ് ഇത്തവണയും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് . ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന അമ്മ കഥാപാത്രത്തിനാണ് നടി ഉര്‍വശിയ്ക്ക് ഈ അംഗീകാരം നേടി കൊടുത്തത്. മനുഷ്യാവസ്ഥയുടെ രണ്ട വശങ്ങളെ അവിസ്മരണീയമാക്കിയതിനാണ് ഉള്ളൊഴുക്കിലൂടെ ഉർവശിഈ പുരസ്കാരം നേടിഎടുത്തത് . മലയാളി സ്ത്രീയുടെ ഒരു വിധം എല്ലാ ഭാവങ്ങളും വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട് ഉർവശി. ഉള്ളൊഴുക്കിലെ പാർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു പ്രേക്ഷകരെ

മകൻ മരിച്ചു കടക്കുമ്പോൾ മരുമകൾ കാമുകന്റെ കൂടെ പോകുമെന്ന് അറിയുന്ന ഒരമ്മയുടെ വികാരങ്ങൾ ഇത്രയും തീവ്രതയോടെ മറ്റാർക്കും അഭിനയിചു പ്രതിഫലിപ്പിക്കാൻ സാധിക്കില്ല . വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ പ്രേക്ഷകർ കണ്ടു. ലീലാമ്മയിലൂടെ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു.

സംസ്ഥാന പുരസ്കാരത്തില്‍ മികച്ച നടിമാരുടെ ലിസ്റ്റില്‍ പാര്‍വതിയുടെ പേരും ഉണ്ടായിരുന്നെങ്കിലും അവരെയും പിന്തള്ളി കൊണ്ടാണ് ഉര്‍വശി തിരഞ്ഞെടുക്കപ്പെട്ടത്. ഉള്ളൊഴുക്കിന് മുമ്പ് അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. 1989 ൽ മഴവിൽക്കാവടി, വർത്തമാന കാലം എന്നീ ചിത്രങ്ങളിലൂടെയും 1990 ൽ തലയിണ മന്ത്രത്തിലൂടെയും 1991 കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലൂടെയും 1995 കഴകത്തിലൂടെയും 2006 മധുചന്ദ്രലേഖയിലൂടെയുമാണ് ഉർവശി അവാർഡ് നേടിയത്. 2006-ൽ മികച്ച സഹനടിക്കുള്ള അവാർഡും അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ ലഭിച്ച സിനിമകളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ വേഷമാണ് ഉർവശി ചെയ്തത എന്നതാണ് ഏറ്റവും ശ്രദ്ധേയം











