ഇമോഷണൽ രംഗത്തിന് വേണ്ടി ഡാൻസ് ചെയ്യുന്ന ഭാവന; വീഡിയോ കാണാം!

Bhavana on entikkakak oru premandarn

‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ ആറുവർഷത്തിനു ശേഷംഭാവന മലയാളത്തിൽ സജീവമായിരിക്കുകയാണ്. സിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പ്രദർശനത്തിന് എത്തിയത്.ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.ഇപ്പോഴിതാ ചിത്രത്തിലെ ഒരു ചിത്രീകരണ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

 

സിനിമയിലെ ഒരു ഇമോഷണൽ രംഗത്തിന് മുൻപുള്ള ഭാവനയുടെ തയ്യാറെടുപ്പാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സെറ്റിൽ വെച്ചിരിക്കുന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് താരം.. വളരെ ആവേശത്തോടെയാണ് ഷൂട്ടിനായി ഭാവന തയ്യാറെടുക്കുന്നത്.ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ നിത്യ എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്.ഷറഫുദ്ധീനാണ് സിനിമയിലെ നായകൻ.അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

 

ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ റഷ്ദി ആണ്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് നിഷാന്ത്, പോൾ മാത്യു, ജോക്കർ ബ്ലൂംസ് എന്നിവർ സംഗീതം നിർവഹിക്കുന്നു.മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത്.

 

View this post on Instagram

 

A post shared by Shaneem (@shaneemz)