വിവാഹമോചനം ഒരു തെറ്റാണെന്ന് പറയുകയില്ല! പരസ്പരം ഒത്തുപോകാൻ കഴിഞ്ഞില്ലെങ്കിൽ വേർപിരിയുക; നവീനുമായുള്ള പ്രണയത്ത് കുറിച്ചും, കൊച്ചു കൊച്ചു വഴക്കുകളെ കുറിച്ചും, ഭാവന

എപ്പോഴും ഒരു കാര്യത്തില്‍ മനസ്സ് നില്‍ക്കുന്ന ആളല്ല ഞാന്‍. എന്റെ ചിന്തകളും തീരുമാനങ്ങളും എപ്പോഴും മാറിക്കൊണ്ടേയിരിക്കും,ഭാവന

പ്രേക്ഷകർ പ്രിയങ്കരിയായ നടി ഭാവന ഇപ്പോൾ ഭർത്താവ് നവീനുമായുള്ള പ്രണയത്തെ കുറിച്ചും, കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്, തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ.. ഒരു പ്രണയ പരാജയം സംഭവിച്ച് ഡിപ്രഷനിലേക്ക് പോകുന്ന സമയത്താണ് നവീന്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു കന്നട സിനിമയ്ക്ക് വേണ്ടി കഥ പറയാന്‍ വന്ന നിര്‍മാതാവാണ് നവീന്‍. സംസാരിച്ചു, സുഹൃത്തുക്കളായി, പിന്നീട് പ്രണയം, വിവാഹം ഭാവന പറയുന്നു.

എപ്പോഴും ഒരു കാര്യത്തില്‍ മനസ്സ് നില്‍ക്കുന്ന ആളല്ല ഞാന്‍. എന്റെ ചിന്തകളും തീരുമാനങ്ങളും എപ്പോഴും മാറിക്കൊണ്ടേയിരിക്കും. ചിലപ്പോള്‍ പറയും അഭിനയമൊക്കെ നിര്‍ത്തുകയാണെന്ന്, ചിലപ്പോള്‍ എല്ലാം ഒന്നുകൂടെ ശ്രദ്ധിക്കണം എന്ന് പറയും. ആദ്യമായി എന്നോട് സംസാരിക്കുന്നവര്‍ക്ക് ഒന്നിലും ഉറച്ചു നില്‍ക്കാത്ത എന്റെ സ്വഭാവം അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ നവീൻ എല്ലാം ശീലിച്ചു. ഇപ്പോൾ ഞാൻ എന്താണെന്ന് അദ്ദേഹത്തിന് അറിയാം ഭാവന പറഞ്ഞു.

ഞങ്ങള്‍ ഐഡിയല്‍ കപ്പിള്‍ ഒന്നുമല്ല. നന്നായി വഴക്കിടാറുണ്ട്. ആറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ പല വഴക്കുകളും ഉണ്ടാവും. വഴക്കിനിടയില്‍ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാന്‍ എടുത്തുകൊണ്ടുവരും. പക്ഷേ നവീന്‍ വളരെ അധികം മനസ്സിലാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും, എന്നാൽ വിവാഹ മോചനത്തെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. വിവാഹ മോചനം തെറ്റാണ് എന്നൊരിക്കലും പറയില്ല, പരസ്പരം ഒത്തുപോകാത്ത ബന്ധം വേര്‍പിരിയുന്നതില്‍ തെറ്റില്ല. സോഷ്യല്‍ പ്രഷറിന്റെ പേരിലോ മറ്റ് ബാധ്യതകളുടെ പേരിലോ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം ഭാവന പറഞ്ഞു.