
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭീമൻ രഖു. ഇപ്പോൾ രസകരമായ പഴയകാല അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടൻ. പഴയകാലത്ത് ഭാര്യയുമായി സിനിമകാണാൻ പോയപ്പോൾ ഉണ്ടായ അപകടത്തെക്കുറിച്ചാണ് ഭീമൻ രഖു തുറന്ന് പറഞ്ഞത്. സിനിമ കണ്ട് ഉറങ്ങിപ്പോന്ന ശീലം ഭാര്യക്ക് ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ തിരിച്ചു വീട്ടിലേക്ക് ബൈക്കിൽ വന്നപ്പോൾ താൻ ചെയ്യേണ്ടി വന്ന പണിയെക്കുറിച്ചും ഭീമൻ രഖു പറയുന്നു. പോലീസ് സർവീസിൽ പ്രവേശിച്ചപ്പോൾ ആയിരുന്നു എന്റെ വിവാഹം. കൊച്ചി എയർപോർട്ടിൽ ജോലി ചെയ്യുന്ന സമയം. അവസാന ഫ്ലൈറ്റും പോയ ശേഷമാണ് ഞാൻ വീട്ടിലേക്ക് പോയത്.

വീട്ടിൽ ചെന്നതിന് ശേഷം ഒരു സിനിമ കാണാൻ തീയറ്ററിൽ പോയി ഹിന്ദി തമിഴ് ചിത്രങ്ങൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞാൻ ആസ്വദിച്ച് കാണും ഭാര്യ സുധ അവിടിരുന്ന് ഉറങ്ങും അതാണ് പതിവ്. അങ്ങനെ ഇരിക്കെ സിനിമ കണ്ട് കോട്ടസിലേക്ക് തിരികെ വരുന്ന വഴി ഞാൻ ഓരോ കാര്യങ്ങൾ അവരോട് പറയുകയായിരുന്നു. പക്ഷെ തിരിച്ചു മറുപടി ഒന്നും കിട്ടുന്നില്ല. ബൈക്ക് നിർത്തി നോക്കിയപ്പോൾ എന്റെ പിന്നിൽ ചാരിക്കിടന്ന് ഉറങ്ങുകയാണ് കക്ഷി. തട്ടിവിളിച്ചപ്പോൾ ഉറക്കത്തിൽനിന്നും അവൾ എഴുന്നേൽറ്റു ബൈക്കിൽ പിന്നിൽ ഇരിക്കുന്നയാൾ ഉറങ്ങിയാൽ എന്തൊക്കെ അപകടം വരുമെന്ന് അറിയാമോ എന്ന് ഞാൻ ചോദിച്ചതിന് മറുപടിയായി അവൾ പറഞ്ഞത് ഇന്ന് മാത്രം അല്ലല്ലോ എപ്പോഴും ഇങ്ങനെ അല്ലെ വരുന്നത് എന്നായിരുന്നു.

സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി പിന്നീട് ഭാര്യയുമൊത്ത് ബൈക്കിൽ രാത്രി യാത്ര ആവശ്യമായി വന്നാൽ ഒരു കട്ടിയുള്ള തുണിയും കരുതും പിന്നീട് തിരികെ വരുമ്പോൾ ആ തുണി ഉപയോഗിച്ച് അവളെ ചേർത്ത് വെച്ച് കെട്ടിവെക്കും. അപ്പോൾ പിന്നെ വീടുവരെ സുരക്ഷിതമായി അവിടെ ഇരുന്നോളും ഇതായിരുന്നു പതിവ് എന്ന് ഭീമൻ രഖു പറയുന്നു.











