കോളേജ് അധികൃതരുടെ പെരുമാറ്റം തന്നെ ഒരുപാട് വേദനിപ്പിച്ചു! സ്റ്റേജിൽ നിന്നും വിഷമിച്ചു ഇറങ്ങേണ്ടി വന്നു, തന്റെ ആദ്യ സംഭവം ഇത്, നടൻ ബിബിൻ ജോർജ് 

‘ഗുമസ്തൻ ‘ എന്ന സിനിമയുടെ പ്രചാരണത്തിന് കോളേജിലെത്തിയ നടൻ ബിബിൻ ജോർജിനെ കോളേജ് അധ്യാപകരും, അധികൃതരും ചേർന്ന് അപമാനിച്ചു ഇറക്കിവിട്ടു, ഈ സംഭവത്തിൽ  പ്രതികരിച്ചുകൊണ്ട് നടൻ രംഗത്ത്. കോളേജിലെ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാഗസിൻ പ്രകാശത്തിനായി ഗുമസ്തൻ അണിയറപ്രവർത്തകരും താനും അവിടെ എത്തുന്നത്. എന്നാൽ സംസാരിച്ചു തുടങ്ങിയപ്പോൾ മാഗസിൻ പ്രകാശനം ചെയ്യ്താൽ മതിയെന്നും പെട്ടന്ന് വേദി വിട്ടുപോണമെന്നും കോളജ് അധികൃതരും , അധ്യാപകരും വന്നു പറഞ്ഞു. സത്യത്തിൽ അവരുടെ ഈ പെരുമാറ്റം വളരെ വേദന ഉണ്ടാക്കി ബിബിൻ പറയുന്നു.

വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ  വിഷമം തോന്നി, എന്നാൽ ഇനിയും ഈ കോളേജ് പ്രിൻസിപ്പിൾനെ യാതൊരു വിധ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല നടൻ പറഞ്ഞു. ഈ വിഷയം ഊതിപ്പെരുപ്പിച്ച ഗുമസ്തൻ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ഇനിയും ആഗ്രഹിക്കുന്നില്ല.

ആ കോളജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പിളിന് കണ്ടു കാര്യം പറഞ്ഞു ശരിയാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തെങ്കിലും ഒരു വിവാദ൦ ഉണ്ടായി കഴിഞ്ഞാൽ അതിന് പറ്റി ആളുകൾ രണ്ടു രീതിയിൽ സംസാരിക്കും, പിന്നെ ആ കോളജിന് ബാധിക്കും, അങ്ങനെ എത്ര എത്ര കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ നമ്മളൊരു മാർക്കറ്റിങ് രീതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. എന്തായലും ഈ വിഷയത്തിൽ നല്ല സങ്കടമുണ്ട്, തന്റെ ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത് ബിബിൻ ജോർജ് പറയുന്നു.