
ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായ് തന്നെയാണ് കാലം ഇത്ര കഴിഞ്ഞിട്ടും ഭാരതീയരുടെ പെൺ സൗന്ദര്യ സങ്കല്പം. ഐശ്വര്യയുടെ അത്രയും സൗന്ദര്യമുള്ള ഒരു പെണ്ണിനെ ഇന്നും ഭാരതീയർ കണ്ടിട്ടില്ല. ലോക്കിഅസുന്ദരിയായി മാറിയത്തോടോ അഭിനയ രംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു താരം. സൗത്ത് ഇന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുവാൻ ഐശ്വര്യയ്ക്ക് സാധിച്ചു. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ബിഗ് ബി അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിയ്ക്കുന്നത്. തുടർന്ന് നീണ്ട 4 വർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും ഇടയിലേക്ക് കുഞ്ഞ് ആരാധ്യ കടന്നു വന്നത്.
ഇന്നിപ്പോൾ ആരാധ്യയെ പ്രസവിയ്ക്കുന്നതിനു വേണ്ടി ഐശ്വര്യ സഹിച്ച യാതനകൾ കുറിച്ച് പറയുകയാണ് അമിതാഭ് ബച്ചൻ. “ആരാധ്യയെ വയറ്റില്‍ പേറുമ്പോഴും അവൾ ജനിച്ച ശേഷവും തന്റെ ശരീര സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവർ മുൻതൂക്കം നൽകിയത്. വേദന സഹിക്കാൻ താൽപര്യപ്പെടാതെ പ്രസവിക്കാന്‍ സിസേറിയൻ തെരഞ്ഞെടുക്കുന്ന കാലത്ത് വേദന സഹിച്ച് പിടിച്ച് ഐശ്വര്യ നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നു. പ്രസവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ എത്തിയിരുന്നു. ഏത് സമയവും പ്രസവം നടന്നേക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.
വേദന സഹിക്കാൻ കഴിയുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യാമെന്ന ഓപ്ഷനുണ്ടായിരുന്നിട്ടും ഐശ്വര്യ വേദന കടിച്ചമർത്തി നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നാണ് കുഞ്ഞിന് ജന്മം നൽകിയതു.” എന്നായിരുന്നു അമിതാഭ് ബച്ചന്റെ വാക്കുകൾ. നോർമൽ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ ഐശ്വര്യയെ രാജ്യത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളെല്ലാം പ്രശംസിക്കുകയും ഇതൊരു മാതൃകയാക്കാന്‍ മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. ഐശ്വര്യയെ റോള്‍മോഡലായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇക്കൂട്ടത്തില്‍ അമ്മമാരാകാന്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഐശ്വര്യയെ അനുകരിക്കണമെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. 











