മാതാവിന്റെ ക്വാളിറ്റിയാണ് കുട്ടികൾക്ക് കിട്ടുന്നത്, കുടുംബത്തിൽ പിറന്ന കുട്ടികൾ അങ്ങനെ ചെയ്യില്ല; വിവാദ പരാമർശവുമായി ബിഗ്ഗ്‌ബോസ് താരം രജിത് കുമാർ 

ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് രജിത് കുമാര്‍. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് രജിത് കുമാര്‍.

തന്റെ ഇത്തരം പ്രസ്താവനകളിലൂടെ ആരാധകക്കൂട്ടത്തേയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു കുട്ടിയുടെ ജനനത്തേയും ജെന്ററിനേയും ലൈംഗികതയേയും കുറിച്ചുള്ള ഒരു  പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രജിത് കുമാര്‍. ഒരു ബിഗ് ബോസ് മത്സരാര്‍ത്ഥിയെക്കുറിച്ചും രജിത് കുമാര്‍ ഈയൊരു അഭിമുഖത്തിൽ  സംസാരിക്കുന്നുണ്ട്.

നല്ല ക്വാളിറ്റിയുള്ള മാതാപിതാക്കൾക്കുള്ള  അല്ലെങ്കിൽ കുടുംബത്തിൽ പിറന്ന കുട്ടികൾ മോശക്കാരാകില്ല എന്നാണ് രജിത് കുമാർ പറയുന്നത്. “ഗര്‍ഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊര്‍ജ്ജമായിരിക്കുംഅയാൾ പ്രസവിക്കുന്ന കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉര്‍ജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം, ഇല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്‍കാനെ മാതാപിതാക്കള്‍ക്ക് സാധിക്കൂ . അങ്ങനെ വന്നാല്‍ മക്കള്‍ വാഴത്തോട്ടത്തിലെ ആള്‍ക്കാരായി മാറും. തോന്നിയവാസികളാകും , മാത്രമല്ല ഇത്തരം മക്കൾ മാതാപിതാക്കളെ ഗുരുവായൂരമ്പല നടയില്‍ കൊണ്ട് കളയും എന്നും രജിത് കുമാർ പറയുന്നു.

എന്നാൽ പക്ഷെ, മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ കുടുംബത്തില്‍ നിന്നും കിട്ടുന്നതാണ് . ആദ്യം പാഠങ്ങള്‍ കുടംബത്തില്‍ നിന്നുമാണ് കിട്ടേണ്ടത്” എന്നൊക്കെയാണ് രജിത് കുമാർ പറയുന്നത് .

പിന്നാലെയാണ് ഒരു ബിഗ് ബോസ് താരത്തെക്കുറിച്ചുള്ള പരാമര്‍ശം. ‘ഈ സീസണിലെ ഒരു പാരന്റ്‌സ് പറഞ്ഞത് അവള്‍ക്ക് ചെറുപ്പത്തിലേ നിക്കര്‍ വാങ്ങികൊടുത്ത്, നിക്കര്‍ ധരിപ്പിച്ച് ശീലിപ്പിച്ചു എന്നാണ്. വലുതായപ്പോള്‍ പാവാടയും ബ്ലൗസും വാങ്ങി കൊടുത്തുവെങ്കിലും കൊച്ചിന് നിക്കര്‍ മതി. ജനിച്ച കൊച്ചല്ല നിക്കര്‍ വേണമെന്ന് പറഞ്ഞത്. അവര്‍ക്ക് ഷോര്‍ട്‌സ് വാങ്ങിക്കൊടുത്ത് വളര്‍ത്തിയത് മാതാപിതാക്കളാണ്. അങ്ങനെ നിക്കറിട്ട് വളര്‍ന്നതിനാലാണ് ആ പെണ്‍കുട്ടിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് തോന്നിയത്. ബിഗ് ബോസില്‍ നടന്ന സംഭവമാണിതെന്നാണ് രജിത് കുമാര്‍ പറയുന്നു .

ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമയെ വരെ ഉദാഹരണമാക്കിയാണ് രജിത് കുമാർ സംസാരിക്കുന്നത്. സ്ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. നമ്മളുടെ വേഷവും ചിന്തകളും നമ്മളുടെ ഓപ്പോസിറ്റ് ആളുടേത് ആകുമ്പോള്‍ നമ്മുടെ ഹോര്‍മോണില്‍ മാറ്റം വരും എന്നും രജിത് കുമാർ പറയുന്നു. നമ്മളുടെ ശരീരത്തില്‍ രണ്ട് ഹോര്‍മോണുകളുണ്ട്. സ്ത്രീയുടേയും പുരുഷന്റേയും. തന്നിലെ സ്‌ത്രൈണതയെയാണ് ഞാന്‍ ഡെവലപ് ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒറിജനലിന്റെ അളവ് കുറയുമെന്നും’ രജിത് കുമാര്‍ പറയുന്നുണ്ട്.

ഇപ്പോൾ രജിത്കുമാറിന്റെ ഈ വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിട്ടുണ്ട് . അതേസമയം കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനാണ്‌ രജിത് കുമാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാർത്ഥിയായിരുന്നു രജിത് കുമാർ.