മോഷൻ പിക്ചേഴ്സ് അവാർഡ് നോമിനേഷനും നേടി ബ്ലെസി ചിത്രം ആടുജീവിതം

Film Adujeevitham In MPSE Award Nomination
Film Adujeevitham In MPSE Award Nomination

2025 മോഷൻ പിക്ചേഴ്സ് സൗണ്ട് എൻജിനീയേഴ്സ് അവാർഡ് നോമിനേഷനും നേടി ബ്ലെസി ചിത്രം ആടുജീവിതം.97 മത് ഓസ്കാർ നോമിനേഷനിൽ പ്രാഥമിക പട്ടിൿയിലും ചിത്രം ആടുജീവിതം ഇടം നേടിയിട്ടുണ്ട് .323 ചിത്രങ്ങൾ അടങ്ങിയിട്ടുള്ള ലിസ്റ്റിലാണ് ആടുജീവിതവും ഇടം നേടിയത് .ഇപ്പോഴിതാ അതിൻറെ സന്തോഷം പങ്കുവെക്കുകയാണ് പ്രശസ്ത സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി .മറ്റു ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ആടുജീവിതത്തിനു സ്വന്തമായിട്ടുള്ളത് .

323 ചിത്രങ്ങളിൽ നിന്നും 207 ചിത്രങ്ങളാണ് ആദ്യ ഘട്ട മത്സരത്തിനായി ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത് .വോട്ടിങ്ങിലൂടെയാണ് മികച്ച ചിത്രം തിരഞ്ഞെടുക്കുന്നത് .ജനുവരി 8 മുതൽ 12 തീയതി വരെയാണ് വോട്ടിങ് നടക്കുന്നത് .ഇതെല്ലം തന്നെ കണക്കിലെടുത്താണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് .ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയിൽ കടന്നത് അഭിമാനമെന്ന് സൂൽ പൂക്കുട്ടി പറഞ്ഞു.പ്രവാസി ജീവിതം എങ്ങെനെയെന്ന് മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച മികച്ച ചിത്രമായി ആടുജീവിതം മാറിയിരുന്നു .

ചിത്രം കണ്ട വിദേശ പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ചെയ്ത കൊച്ചുസിനിമ ലോക ശ്രദ്ധനേടുന്നതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദത്തിന് പുരസ്കാര സാധ്യതയുള്ള ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ പൂഴിയുടെ ശബ്ദം ചെയ്തത് ഉക്രൈനിൽ നിന്നായിരുന്നുവെന്ന് റസൂൽ പൂക്കുട്ടി .മലയാള സിനിമയുടെ ഇതിഹാസ ചിത്രങ്ങളിലൊന്നായ ചിത്രമാണ് ആടുജീവിതം . ‘ ആടുജീവിത’ത്തിലെ മികച്ച പ്രവർത്തനത്തിന് ഓസ്‌കാർ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും സഹ സൗണ്ട് ഡിസൈനർ വിജയ് കുമാറും 72-ാമത് ഗോൾഡൻ റീൽ അവാർഡിന് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ് .