പദ്മരാജന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ബ്ലെസി കരിയര്‍ ആരംഭിച്ചത്

മമ്മൂക്ക ഇല്ലായിരുന്നുവെങ്കിൽ ആടുജീവിതവും തന്മാത്രയും ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കാഴച എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതാൻ തനിക്ക് പ്രോത്സാഹനം തന്നത് മമ്മൂട്ടി ആണെന്നും ബ്ലെസി പറയുന്നു . പതിനെട്ട് വർഷത്തോളം സംവിധാനസഹായിയായി നിന്നയാളാണ് സംവിധായകൻ ബ്ലെസ്സി . പദ്മരാജന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ബ്ലെസി കരിയര്‍ ആരംഭിച്ചത് . മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറക്കിയ കാഴ്ചയിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്. 20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമാണ് ബ്ലെസി സംവിധാനം ചെയ്തത്. രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലെസി നേടിയിട്ടുണ്ട്. ആദ്യ ചിത്രമായ കാഴ്ച്ചയുടെ തിരക്കഥ എഴുതാന്‍ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടിയാണെന്ന് പറയുകയാണ് ബ്ലെസി. തിരക്കഥയെഴുതാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചത് കാഴ്ച എന്ന സിനിമയാണെന്നും മമ്മൂട്ടി എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ തന്മാത്രയും ആടുജീവിതവും ഒന്നും ഉണ്ടാകില്ലെന്ന് ബ്ലെസി ഈയടുത്ത് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരുപാട് പേരുടെ അടുത്ത് കഥ പറഞ്ഞതിന് ശേഷമാണ് ബ്ലെസി കഥയുമായി മമ്മൂട്ടിയുടെ അടുത്ത് ചെല്ലുന്നതും മമ്മൂട്ടീസമ്മതിക്കുന്നതും . അതിനു മുൻപ് സമീപിച്ചവരെല്ലാം തയാറായിരുന്നില്ല. ഇത് മുൻപും ബ്ലെസി പറഞ്ഞിട്ടുണ്ട്. അഞ്ച് ദിവസം കൊന്ഗടാണ് ബ്ലെസി കാഴ്ചയുടെ ഫസ്റ്റ് ഫാഫ് എഴുതിതീര്‍ത്തത്.

അതിനു ശേഷം അത് മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തിരുന്നെന്നും ബ്ലെസി പറഞ്ഞു. മമ്മൂട്ടി അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് വീണ്ടും എഴുതാനുള്ള കോണ്‍ഫിഡന്‍സ് വന്നതെന്നും അങ്ങനെയാണ് കാഴ്ചയെക്കാള്‍ കോംപ്ലിക്കേറ്റഡായിട്ടുള്ള തന്മാത്രയും ആടുജീവിതവും എഴുതാന്‍ തനിക്ക് കഴിഞ്ഞത് കാഴ്ച കാരണമാണെന്നും ബ്ലെസി വ്യക്തമാക്കി . മമ്മൂക്ക എന്ന ആളില്ലായിരുന്നെങ്കില്‍ ആടുജീവിതം ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ആടുജീവിതവും തന്മാത്രയും തന്നെക്കൊണ്ട് എഴുതാന്‍ പറ്റുമെന്ന് തെളിയിച്ചത് കാഴ്ചയാണ്. അന്ന് വേറെയാരെയും തിരക്കഥ എഴുതാന്‍ ഏല്പിക്കണ്ട നീ തന്നെ എഴുതണം എന്ന് മമ്മൂക്ക പറഞ്ഞതുകൊണ്ടാണ് കാഴ്ച താൻ തന്നെ എഴുതിയത് , അതില്ലായിരുന്നുവെങ്കിൽ മറ്റൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണു ബ്ലെസിയുടെ വാക്കുകൾ. ഒരു സൂപ്പര്‍സ്റ്റാര്‍ നമ്മളെഴുതുന്ന സ്‌ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുക എന്ന കാര്യം തനിക്ക് തന്ന കോണ്‍ഫിഡന്‍സുണ്ട്. അത് വളരെ വലുതായിരുന്നുവെന്നും അഞ്ച് ദിവസം കൊണ്ട് ഫസ്റ്റ് ഫാഫ് എഴുതിത്തീര്‍ത്ത് മമ്മൂക്കയെ ഏല്പിച്ചു.പുള്ളി അത് നന്നായിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്ക് വീണ്ടും എഴുതാന്‍ പറ്റിയത് എന്നുമാണ് ബ്ലെസി പറയുന്നത് . അതേസമയം കാഴ്ചയെക്കാള്‍ കോംപ്ലിക്കേറ്റഡായ കഥയാണ് തന്മാത്രയെന്നും അതൊക്കെ തന്നെക്കൊണ്ട് എഴുതാന്‍ സാധിച്ചത് കാഴ്ച കാരണമാണ്. പക്ഷേ അന്ന് താൻ കൊടുത്ത സ്‌ക്രിപ്റ്റ് മമ്മൂക്ക വായിച്ചില്ലായിരുന്നു. രണ്ട് സീന്‍ മാത്രമേ മമ്മൂക്ക വായിച്ചുള്ളൂ. കാഴ്ച റിലീസായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ഇത് താൻ അറിയുന്നത് എന്നും ബ്ലെസി പറഞ്ഞു. ഇക്കാര്യം മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്.

Blessy-Mohanlal Team gave a no.of Good Films to Audience

നിരവധി സിനിമകള്‍ക്ക് അസിസ്റ്റന്റായ ശേഷം ബ്ലെസി തന്നോട് കാഴ്ച എന്ന സിനിമയുടെ കഥ പറയാന്‍ വന്നു. ആ സമയത്ത് ശ്രീനിവാസനെക്കൊണ്ടോ ലോഹിതദാസിനെക്കൊണ്ടോ അതിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കാനായിരുന്നു ബ്ലെസ്സി ഉദ്ദേശിച്ചത്. വേറെയാരെയും നോക്കണ്ട, ബ്ലെസ്സി തന്നെ എഴുതി നോക്ക് എന്ന് താൻ പറഞ്ഞതുകൊണ്ട് ബ്ലെസി ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി. പിന്നീടൊരിക്കല്‍ ബ്ലെസി പറഞ്ഞത് അയാളുടെ മനസിലുണ്ടായിരുന്ന ആദ്യത്തെ കഥയായ തന്മാത്രയായിരുന്നു എന്നാണ്. തന്റെ ഭാഗ്യം കൊണ്ടോ, കാഴ്ച എന്ന സിനിമയുടെ ഭാഗ്യം കൊണ്ടോ ബ്ലെസിയുടെ ആദ്യ സിനിമയില്‍ അഭിനയിക്കാനുള്ള നിമിത്തം തന്നിലേക്ക് വന്നുചേര്‍ന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത് . അതേസമയം ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ കഥ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി കാഴ്ചയില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു കാഴ്ചയില്‍ കാണാൻ സാധിച്ചത്.