
ബ്ലെസി എന്ന അനുഗ്രഹീതസംവിധായനെ മലയാളി സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത് ‘കാഴ്ച’ എന്ന സിനിമയിലൂടെയാണ്. ആദ്യ സിനിമക്ക് തന്നെ സംസ്ഥാന അവാർഡുകൾ അടക്കം ബ്ലെസി സ്വന്തമാക്കി . ഈ സിനിമയിലൂടെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയും കരസ്ഥമാക്കി . മമ്മൂട്ടി കാരണമാണ് തൻ ആ സിനിമ ചെയ്തതെന്ന് ബ്ലെസി മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട് .
എന്നാൽ ഈ ചിത്രത്തിന്റെ കഥകേട്ട് ശ്രീനിവാസൻ പറഞ്ഞത് തന്റെയുള്ളിൽ നിരാശയുണ്ടാക്കിയെന്നു പറയുകയാണ് സംവിധായകൻ ബ്ലെസ്സി . കാഴ്ചയുടെ തിരക്കഥ എഴുതാനായി ബ്ലെസ്സി ആദ്യം സമീപിച്ചത് ശ്രീനിവാസനെ ആയിരുന്നു. ഗുജറാത്തി ഭുകമ്പത്തിൽ മതാപിതാക്കളെ നഷ്ടപ്പെട്ട് കേരളത്തിൽ എത്തുന്ന ഒരു ബാലന്റെ കഥ പറയുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘കാഴ്ച’ എന്ന ചിത്രം.

കഴ്ചയുടെ തിരക്കഥ എഴുതാം എന്ന് സമ്മതിച്ച ശ്രീനിവാസൻ പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു. ഭാഷ അറിയാത്ത ഒരു ബാലനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുക വലിയ പ്രയാസമുള്ള കാര്യമാണ് എന്നാണ് അന്ന് ശ്രീനിവാസൻ തന്നോട് പ്രതികരിച്ചത് എന്നും അത് തന്നെ ഒരുപാട് നിരാശനാക്കി എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു. ആദ്യ സമയങ്ങളിൽ ശ്രീനിവാസൻ തിരക്കഥയൊരുക്കാൻ തയ്യാറായിരുന്നു. പിന്നീട് ‘ഉദയനാണ് താരം’ എന്ന സിനിമ അദ്ദേഹം എഴുതുന്ന സമയത്താണ് ബ്ലെസ്സി വീണ്ടും ഈ സിനിമയുമായി ചെല്ലുന്നത്. അന്ന് ശ്രീനിവാസൻ ഈ ആംഗ്യഭാഷയിൽ എത്ര സീൻ നമുക്ക് എഴുതാൻ സാധിക്കും എന്ന് ബ്ലെസിയോട് ചോദിച്ചു. വലിയ പ്രയാസമാണ് ഇതിലേക്ക് സീൻ ബിൽഡ് ചെയ്യാൻ എന്നും പറഞ്ഞു. അത് തന്നെ ഒരുപാട് നിരാശനാക്കിഎന്നാണ് ബ്ലെസ്സി പറഞ്ഞത്.
ഇങ്ങനെ ഒരു സിനിമ എഴുതാൻ സാധിക്കുമോ ഇതുമായി മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് തോന്നിപ്പോയെന്നും അതുവരെ താൻ കണ്ടിട്ടുള്ള സിനിമകളെല്ലാം ഭാഷ മനസ്സിലാക്കിയിട്ടല്ല കണ്ടിട്ടുള്ളത് എന്നും കണ്ടിട്ടുള്ള പല സനിമകളും അവർ എന്താണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടല്ല ലോക ക്ലാസിക്കായി കണക്കാക്കിയിട്ടുള്ളത്. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്. അത് ദൃശ്യ ഭാഷയാണ്. കണ്ടാൽ മനസ്സിലാകണം സിനിമ. അതായിരുന്നു എഴുത്തിന്റെ കാര്യത്തിൽ തനിക്കുണ്ടായിട്ടുള്ള ആദ്യത്തെ പ്രചോദനമെന്നും ബ്ലെസി പറയുന്നു .
അതേസമയം കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രമായിരുന്നു . അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന ‘കാഴ്ച’ പുറത്തിറങ്ങുന്നത്.
ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. നടി പദ്മപ്രിയ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘കാഴ്ച’. ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ നേടിയിരുന്നു ഈ ബ്ലെസി ചിത്രം. മികച്ച നടന്‍ മമ്മൂട്ടി , നവാഗത സംവിധായകന്‍ ബ്ലെസ്സി ബാലതാരങ്ങള്‍ ആയ ബേബി സനുഷ്, മാസ്റ്റര്‍ യഷ് എന്നിവര്‍ക്കായിരുന്നു പുരസ്കാരങ്ങള്‍.
ഇന്ന് തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള മികച്ച സംവിധായകനാണ് ബ്ലെസി . ചെയ്ത സിനിമകളെല്ലാം അവാർഡ് നേടി. കാഴ്ച , തന്മാത്ര , പളുങ്ക് , ഭ്രമരം , പ്രണയം , ബെസ്ററ് ആക്ടർ തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ ബ്ലെസ്സിയുടെ തൂലികയിൽ നിന്ന് ഉണ്ടായതാണ് . ഇപ്പോൾ വെള്ളവും മികച്ച ഹിറ്റ് ആയി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ ആടുജീവിതമാണ് ബ്ലെസി യുടെ അവസാന ചിത്രം .











