തന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയവർ തന്നെ തന്നോട് മോശമായി പെരുമാറി! സംഭവത്തെ കുറിച്ച് നടി ചാർമിളാ 

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് ചാര്മിള, ഇപ്പോൾ താരം തനിക്കു മൂന്ന് യുവ നിർമ്മാതാക്കളിൽ നിന്നും നേരിടേണ്ടി വന്ന മോശസംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. കൊറോണക്ക് മുൻപ് കോഴിക്കോട്ട് തനിക്ക് ഒരു അമ്മവേഷത്തിന്റെ ചിത്രം എത്തിയിരുന്നു, അതിന്റെ നിർമാതാക്കൾ മൂന്നു ചെറുപ്പക്കാർ ആയിരുന്നു. ഗൾഫിൽ ജോലിചെയ്യുന്ന അവർ ചെന്നയിൽനിന്നുമാണ് എത്തിയത്, അവർ ആദ്യം എന്നെ കണ്ടപ്പോൾ എന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങിച്ചു ചാര്മിള പറയുന്നു.

അവർക്ക് 27 ,28  വയസ്സോ കാണൂ, ആദ്യമൊക്കെ ഷൂട്ടിങ് നല്ല രീതിയിൽ നടന്നു, എന്നാൽ മൂന്നാം ദിവസം അവർ എന്റെ അസിസ്റ്റന്റിനെ വിളിച്ചിട്ട് അൻപതിനായിരം രൂപ നൽകിയിട്ട് നീ ഒരു സിനിമ കണ്ടിട്ട് വരാൻ പറഞ്ഞു, അപ്പോൾ എനിക്ക് ഇനിയും അവർ പേയ്മെന്റ്  നൽകാനുണ്ട്. അസ്സിസ്റ്റന്റെ എന്നോട് വന്നു ഈ വിവരം പറഞ്ഞു, അപ്പോൾ ഞാൻ അവരെ എന്റെ മുറിയിൽ വിളിപ്പിച്ചിട്ട് ചോദിച്ചു, എന്തുപറ്റി എന്റെ അഭിനയത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്.

പക്ഷെ അവർ എന്നോട് പറഞ്ഞു മാഡം കാര്യത്തിലേക്ക് വരാം, ഞങ്ങള്‍ മൂന്ന് പേരും നിര്‍മ്മാതാക്കളാണ്. മൂന്നില്‍ ആര് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, ആരുടെ കൂടെ വേണമെങ്കിലും പോകാം എന്ന് അവര്‍ പറഞ്ഞു.നിങ്ങളുടെ പ്രായം എന്ത്, എന്റെ പ്രായം എന്ത്,   ഞാന്‍ ചോദിച്ചു. നിങ്ങള്‍ മൂന്ന് പേരും സുന്ദരന്മാരാണല്ലോ കാമുകിമാരെ നോക്കിക്കൂടെ , അതല്ല, ചെറുപ്പം മുതലേയുള്ള ക്രഷ് ആണെന്ന് അവര്‍ പറഞ്ഞു. നാളെ രാവിലെ ഷൂട്ടിംഗ് നടക്കണമോ വേണ്ടയോ? ഇങ്ങനെ ശല്യപ്പെടുത്തിയാല്‍ ഞാന്‍ നാളെ ഷൂട്ടിന് വരില്ലെന്ന്  പറഞ്ഞു. യു മേ ഗേറ്റ് ലോസ്റ്റ് എന്നായിരുന്നു അവരുടെ മറുപടി ചാര്മിള പറയുന്നു.