
കഴിഞ്ഞ ദിവസമാണ് ചെകുത്താൻ എന്ന യൂട്യൂബർ അജു വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് . മോഹൻലാലിനെ അധിക്ഷേപിച്ചതിനായിരുന്നു നടപടി . ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് തിരുവല്ല സി ഐ സുനിൽ കൃഷ്ണൻ . ചെകുത്താനെപ്പോലെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാൺ ഇടേണ്ടത് അത്യാവശ്യമാണെന്ന് തിരുവല്ല സിഐ പറയുന്നത്, ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു എന്നും സിഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. സംഭവത്തിൽ അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സിഐ പറഞ്ഞു.

പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളതെന്നും തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയതെന്നും സിഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ്, മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴി കോടതിയിൽ നൽകുമെന്നും സിഐ പറഞ്ഞു,എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും . മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറപറഞ്ഞു എന്നും സിഐ പറഞ്ഞു ,

എന്നാൽ അറസ്റ്റിലായ അജുവിനെ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നിൽക്കുന്നുവെന്നു൦, സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞുവെന്നും മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കുമെന്നും അജു അലക്‌സ് പറഞ്ഞു. അഭിപ്രായങ്ങള്‍ ഇനിയും തുറന്നു പറയും. മോഹന്‍ലാല്‍ വയനാട് പോയത് ശരിയായില്ല. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും എന്നാണ് അജു അലക്‌സ് പറയുന്നത്.











