
പ്രതിഭ കൊണ്ടും ഒപ്പം സ്വഭാവ സവിശേശതകൾ കൊണ്ടും കൊണ്ടും രാജ്യമെമ്പാടുമുള്ളവരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് കെ എസ ചിത്ര. എന്നാൽ ചിത്രക്കും ചില അവഗണനകൾ നേരിട്ടിട്ടുണ്ട്. കെ എസ ചിത്ര തന്നെയാണ് ഇക്കാര്യം മുൻപൊരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് . ഹിന്ദിയിലടക്കം നിരവധി ഗാനങ്ങൾ പാടിയിട്ടുള്ളയാണ് മലയാളത്തിന്റെ വാനമ്പാടി . എന്നാൽ അവിടെ തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്നാണ് ചിത്ര പറയുന്നത് . ഹിന്ദിയിൽ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും പലപ്പോഴും അവ സിനിമയിൽ വെക്കാതെ മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ച് തന്നെ മാറ്റി നിർത്തുന്നത് അനുഭവിച്ചിട്ടുണ്ടെന്നാണ് കെ.എസ് ചിത്രയുടെ വാക്കുകൾ . അത്തരം സന്ദർഭങ്ങൾ തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു. ഹിന്ദിയിൽ അവഗണന നല്ല രീതിയിലുണ്ട്. നമ്മൾ പാടുന്ന സമയത്ത് നന്നായിട്ടുണ്ടെന്നും അടുത്ത പാട്ട് പാടാൻ താമസമില്ലാതെ വരണമെന്നും എന്നെല്ലാം പറഞ്ഞ് വലിയ സന്തോഷത്തോടെ സിനിമയുടെ ആള്ക്കാര് പറഞ്ഞ് അയക്കും അതനുശ്രീക്ന അടുത്തപാട്ട് പാടാൻ നമ്മൾ തിരിച്ച് വരുമെന്നും പാട്ടും പാടിക്കഴിഞ്ഞ് പിന്നീട് സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ നമ്മൾ പാടിയ പാട്ട് അതിലുണ്ടാവില്ല എന്നും മറ്റാരെയെങ്കിലും വിളിച്ച് മാറ്റി പാടിപ്പിച്ചിട്ടുണ്ടാവുമെന്നും കെ എസ ചിത്ര പറയുന്നു.

അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. കണക്ക് നോക്കുകയാണെങ്കിൽ താൻ പാടി റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ ഗാനങ്ങൾ ഹിന്ദിയിൽ താൻ പാടിയിട്ടുണ്ട്. പക്ഷെ പലതും അവർ മാറ്റി. അങ്ങനൊരു രീതി ഹിന്ദിയിലുണ്ട് എന്നാണ് ചിത്ര പറയുന്നത്. പിന്നെ താൻ അതിൽ ഇൻവോൾവ് ചെയ്യാൻ പോയിട്ടില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട് എന്നും ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ അവർ അടുത്ത സിനിമയേതാണ് റിലീസ് ചെയ്യാനുള്ളതെന്ന് ചോദിക്കുമ്പോൾ നമ്മൾ പേരൊക്കെ പറയും. പക്ഷെ ആ സിനിമ റിലീസ് ചെയ്യുമ്പോൾ തന്റെ പാട്ടുണ്ടാവില്ല അതാണ് തനിക്ക് ഏറ്റവും ചമ്മൽ തോന്നിയിട്ടുള്ളത് എന്നും അപ്പോൾ താൻ നുണ പറഞ്ഞതുപോലെയാകില്ലേ എന്നുമാണ് ചിത്ര പറയുന്നത് . അങ്ങനെയുള്ള വിഷമങ്ങൾ തനിക്ക് വന്നിട്ടുണ്ട് എന്നും ചിത്ര കൂട്ടിച്ചേർത്തു. താൻ ഉണ്ണേണ്ട ചോറിൽ തന്റെ പേരുണ്ടാകുമെന്ന് താൻ പിന്നെയങ്ങ് വിചാരിക്കും. തനിക്ക് വരേണ്ട പാട്ടുകൾ തനിക്ക് വരുമെന്നും ഇപ്പോഴും താൻ തന്നെ വലിയൊരു ഗായികയായി അംഗീകരിച്ചിട്ടില്ല എന്നും തന്റെ കുറവുകൾ തനിക്ക് അറിയാം. ആരും കുറ്റം പറയാത്ത രീതിയിൽ നന്നായി പാടാൻ സാധിക്കണമെന്ന് മാത്രമെ തനിക്ക് ആഗ്രഹമുള്ളുവെന്നും മരിക്കുന്നത് വരെ പാടാൻ സാധിക്കണമെന്ന ആഗ്രഹവുമുണ്ട് എന്നും ചിത്രപറയുന്നു . ശബ്ദസംരക്ഷണത്തെപ്പറ്റും ഗായിക പറയുന്നു . ശബ്ദം സൂക്ഷിക്കാനായി തണുത്തതൊന്നും കഴിക്കാറില്ല. യേശുദാസ് ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുണ്ട്. അത് ഫോളോ ചെയ്യാറുണ്ട്. പതിവില്ലാത്തത് ചെയ്താൽ ശബ്ദത്തെ ബാധിക്കാറുണ്ട്. ചൂടുവെള്ളമുണ്ടാകാൻ ഒക്കെയായിയി കെറ്റിലൊക്കെ കയ്യിൽ കൊണ്ട് നടക്കാറുണ്ട്.

പുറം രാജ്യങ്ങളിൽ പോകുമ്പോൾ തലയൊക്കെ കവർ ചെയ്യും, ചെവിയിൽ പഞ്ഞി വെക്കും. ഇതൊക്കെ കാണുമ്പോൾ ഭർത്താവൊക്കെ കളിയാക്കുമായിരുന്നുവെന്നും കെ.എസ് ചിത്ര പറയുന്നു. അതേസമയം ശബ്ദത്തിന്റെ സൗന്ദര്യം കൊണ്ടും മനസിന്റെ എളിമ കൊണ്ടും നിറഞ്ഞ ചിരികൊണ്ടും ഓരോ മലയാളികളുടെ മനസിൽ ഇടംനേടിയ ഗായികയാണ് കെ.എസ് ചിത്ര. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി പാട്ടുകൾ ചിത്രയുടെ ശബ്ദമാധുര്യത്തിൽ പിറന്ന് കഴിഞ്ഞു. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും കെ എസ് ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് . 2005- ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. കെ.എസ് ചിത്രയില്ലാത്ത സംഗീത ലോകത്തെ കുറിച്ച് സംഗീതപ്രേമികൾക്ക് ഇപ്പോൾ ആലോചിക്കാൻ പോലും കഴിയില്ല.ഈയടുത്താണ് താരം അറുപത്തിയൊന്നാം പിറന്നാളാഘോഷിച്ചത് .











