അദ്ദേഹത്തിന് നഷ്ടപെട്ട പെങ്ങളുടെ സ്ഥാനത്താണ് തന്നെ കാണുന്നത്; ചിത്ര

മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്ര

അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്ര മലയാളമുള്‍പ്പെടെ 23 ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇപ്പോൾ ഗായിക മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അദ്ദേഹവുമായി മ്യൂസിക്ക് പ്രോഗ്രാമിനായി ഓസ്‌ട്രേലിയയില്‍ പോയത് ഇന്നും ഓര്‍മയിലുണ്ട്, എന്നാൽ ചില സാങ്കേതിക കാരണങ്ങളാല്‍ റിഹേഴ്‌സല്‍ നടക്കാതെ വന്നതിനാല്‍ ജയചന്ദ്രനുമായി കുറേ നേരം സംസാരിച്ചിരുന്നു. അതുപോലെ ജയേട്ടന്‍ പാടുമ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് ഞാനും മുളാറുണ്ട് ചിത്ര പറയുന്നു.

പിന്നീട് പാട്ടുകള്‍ പാടിയാണ് സംസാരം അവസാനിക്കുക. ഒന്നിച്ചുള്ള വിദേശ യാത്രക്കുശേഷം അധികം വൈകാതെയാണ് ജയേട്ടന്റെ സഹോദരി മരണപ്പെടുന്നത്. വിവരം അറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അന്ന് ഒരുപാട് സംസാരിച്ചു. നഷ്ടമായത് പ്രിയപ്പെട്ട പെങ്ങളായിരുന്നെന്നും യാത്രയിലെല്ലാം ആ സ്ഥാനത്താണ് എന്നെ കണ്ടിരുന്നതെന്നുമെല്ലാം അദ്ദേഹം പറഞ്ഞു, ചിത്ര പറയുന്നു.

അദ്ദേഹം ഇപ്പോൾ ഈ ലോകത്ത് ഇല്ലെന്നു കേൾക്കുമ്പോൾ തന്നെ ഒരുപാട് വിഷമം തോന്നാറുണ്ടെന്നും ചിത്ര കൂട്ടിച്ചേർത്ത്. അതേസമയം ഈ അടുത്തിടക്കാണ് ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചത്. അതേസമയം കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക കെ.എസ്. ചിത്ര അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു ഗായികയാണ്.