മേഘം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടി ആയിരുന്നു പ്രിയ ഗിൽ. എന്നാൽ ഈ ചിത്രത്തിന് ശേഷം താരത്തെ മലയാള സിനിമയിൽ ആരും തന്നെ കണ്ടിട്ടില്ല, കരിയറിൽ തിളങ്ങി നിന്ന് സമയത്തു ആയിരുന്നു താരത്തിന് കുറച്ചു പരാചയങ്ങൾ സംഭവിച്ചത്. അത് തന്റെ ജീവിതത്തിലെ വലിയ ഒരു തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ അതിനു ശേഷം അഭിനയത്തിൽ നിന്നും താരം വിട്ടുമാറി, എന്നാൽ ഇപ്പോൾ എന്താണ് തനിക്കു സംഭവിച്ചതെന്നു തുറന്നു പറയുകയാണ് നടി.
96 ൽ ആയിരുന്നു താൻ അഭിനയിക്കാൻ തുടങ്ങിയത്, തെന്നിന്ത്യൻ താരങ്ങൾക്കൊപ്പവും, ബോളിവുഡ് നടൻന്മാരോടൊപ്പവും താൻ അഭിനയിച്ചിട്ടുണ്ട്. ‘തേര് മേരെ സപ്നേ’ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി ഹിന്ദി ചിത്രത്തിൽ അഭിയിച്ചത്. എന്നാൽ സിനിമ വലിയ പരാജയം ആയിരുന്നു, അതിനു ശേഷം ആറേഴ് ഹിന്ദി ചിത്രങ്ങളിൽ അഭിനയിചു എന്നാൽ അവയെല്ലാം ബോക്സ്ഓഫീസിൽ പരാജയം നേരിടുകയും ചെയ്യ്തു.
എന്നാൽ തനിക്കു സിനിമ മേഖലയിൽ സ്ഥാനം ഉണ്ടാകില്ല എന്നറിഞ്ഞപ്പോൾ മറ്റു ബിസ്സിനെസ്സ് മേഖലയിലേക്ക് തിരിയാൻ തുടങ്ങി, 2006 ൽ ഭയ്യരവി എന്ന ചിത്രത്തോട് താരം പൂർണമായും സിനിമ മേഖലയിൽ നിന്നും വിട്ടുമാറിയിരുന്നു, ഇപ്പോൾ താരം ഭർത്താവിനും കുടുംബത്തിനൊപ്പവും ഡെന്മാർക്കിൽ സ്ഥിരം താമസമാക്കി എന്നും പറയുന്നു. സിനിമ മേഖല തീർത്തും തനിക്കു വലിയ പരാചയങ്ങൾ ആണ് സമ്മാനിച്ചത് അതുകൊണ്ടു തന്നെ അത് വേണ്ടാന്ന് വെക്കുകയും ചെയ്യ്തു എന്നാണ് പ്രിയ പറയുന്നത്.












