
നിയമസഭയിൽ ചിരി പടർത്തി മുഖമന്ത്രി പിണറായി വിജയന്റെ ‘എടാ മോനെ’ പരാമർശവും, സ്പീക്കറുടെ അമ്പാനേ, കൂട്ടിച്ചേർക്കലും. ഇപ്പോളത്ത് തലമുറയിൽ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗൗരവമായി നിയമസഭയിൽ സംസാരിക്കുന്നതിന് ഇടയിലാണ്, ആവേശം സിനിമയുടെ പരാമർശം എത്തിയത്. എടാ മോനെ! എന്നു വിളിക്കുന്ന ഒരു രംഗമില്ലേ ഒരു സിനിമയിൽ’ എന്നായിരുന്നു ആവേശം സിനിമയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. സിനിമയുടെ പേര് നാവിൽ വരാതെ കുഴങ്ങിയ മുഖ്യമന്ത്രിക്ക് സ്പീക്കർ എ.എൻ ഷംസീർ ‘അംബാനെ’ എന്ന ക്ലൂ നൽകി ആവേശം സിനിമപ്പേര് പറഞ്ഞു കൊടുത്തത്.

ആവേശം സിനിമയിലെ ചില സംഭവങ്ങൾ നാട്ടിൽ നടന്ന കാര്യം സൂചിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ആവേശം സിനിമ കണ്ട് ചില കുട്ടികൾ നാട്ടിലെ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്നു പറയുന്ന പൊലീസ് റിപ്പോർട്ട് ഞാൻ കണ്ടിരുന്നു. ഇനിയും ഞാൻ ആ സിനിമ കണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം ,അങ്ങനൊരു അവസ്ഥ ഉണ്ട്. വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയുണ്ട്. ഇത് സ്വാഭാവികമായും പരിശോധിക്കാനാകണം.
അത് പരിശോധിക്കേണ്ടത് സെൻസര്‍ ബോർഡ് ആണ്. അവരെന്താണ് പരിശോധിക്കുന്നതെന്ന് നമുക്കറിയില്ല. ഏതായാലും നമ്മൾ അക്കാര്യം ഉയർന്നു ചിന്തിക്കേണ്ട ഘട്ടമെത്തിയെന്നാണ് തോന്നുന്നത്.അതുപോലെ സീരിയലും, ചലച്ചിത്രങ്ങളും ഉളവാക്കുന്ന ദുസ്വാധീനങ്ങൾ സമൂഹത്തിൽ വളരെ വലുതാണ് മന്ത്രി പറയുന്നു, എന്തായാലും മന്ത്രിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ ആകുകയാണ്.












