സഹോദരങ്ങള്‍ക്കൊപ്പം സന്തോഷ ചിത്രവുമായി മീര ജാസ്മിന്‍!! ഇത്രയ്ക്ക് ക്രൂരയായിരുന്നോ എന്ന് വിമര്‍ശകര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര ജാസ്മിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹിറ്റ് കോംമ്പായായിരുന്നു മീരാ ജാസ്മിന്‍-നരേന്‍ കോംമ്പിനേഷന്‍, ക്യൂന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ അതേ കോംമ്പോയിലാണ് താരം തിരിച്ചെത്തിയത്. അതിനിടെയാണ് താരത്തിന്റെ അച്ഛന്‍ വിടപറഞ്ഞത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പിതാവ് ജോസഫ് ഫിലിപ്പ്. 83ാം വയസിലാണ് അദ്ദേഹം വിടപറഞ്ഞത്.

അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ കരഞ്ഞ് തളര്‍ന്ന കണ്ണുകളുമായിരിക്കുന്ന മീരയുടെ ചിത്രങ്ങളും വീഡിയോകളും അന്ന് ആരാധകരെയും കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാല്‍ അതിനിടെയും താരത്തിനെതിരെ വിമര്‍ശനം നിറഞ്ഞിരുന്നു. അച്ഛന്‍ മരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നോ, എല്ലാവരും യൂണിഫോം പോലെ വെള്ളയും വെള്ളയും ഒക്കെയെടുത്ത് വെച്ചിട്ടുണ്ടല്ലോ. അച്ഛനെതിരെ കേസ് കൊടുത്ത മോളല്ലേ…ഇതൊക്കെ മാധ്യമങ്ങളെ കാണിക്കാനുള്ള ചീപ്പ് ഷോയാണ് എന്നൊക്കെയായിരുന്നു വിമര്‍ശകര്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ നടിയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം നിറയുകയാണ്.
താരത്തിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് പ്രശ്നമാക്കിയിരിക്കുന്നത്. തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മറ്റ് നാല് സഹോദരങ്ങളും ഒന്നിച്ചു നില്‍ക്കുന്നതാണ് ചിത്രം.

കുടുംബത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെട്ട അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എപ്പോഴും ഒത്തൊരുമയോടെ സ്നേഹത്തോടെ കഴിയുക എന്നതായിരുന്നെന്ന് മീര പറഞ്ഞിരുന്നു. അച്ഛന്‍ പോയി എങ്കിലും ബന്ധങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു വിള്ളലും സംഭവിക്കില്ല എന്ന് പറയാതെ പറയുകയാണ് മീര പുതിയ ചിത്രത്തിലൂടെ.

എന്നാല്‍ കുടുംബത്തിന്റെ നെടുന്തൂണായ അച്ഛന്‍ മരണപ്പെട്ടിട്ട് ഒരു മാസം പോലും തികയും മുന്‍പ് എങ്ങനെ ഇത്ര സന്തോഷിച്ച് ഫോട്ടോ എടുക്കാന്‍ കഴിയുമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇത്രയ്ക്ക് ക്രൂരയായിരുന്നോ മീര ജാസ്മിന്‍, ഒരു കാലത്ത് എന്റെ ക്രഷ് ആയിരുന്നു, ഇപ്പോള്‍ കാണുന്നത് തന്നെ ഇഷ്ടമല്ല, മുമ്പുള്ള അതേ അഹങ്കാരം തന്നെയാണ് ഇപ്പോഴും, എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്റുകള്‍.

തന്റെ കുടുംബത്തിനെ എപ്പോഴും പ്രൈവറ്റ് ആക്കി വയ്ക്കുന്ന താരമാണ് മീര ജാസ്മിന്‍. കുടുംബകാര്യങ്ങള്‍ വളരെ സ്വകാര്യമായിട്ടാണ് താരം വയ്ക്കാറുള്ളത്. അച്ഛന്‍ മരണപ്പെട്ട ശേഷമാണ് താരം ആദ്യമായി കുടുംബ ചിത്രം പങ്കുവയ്ക്കുന്നത്. ജിബി, ജെനി, ജോര്‍ജ്ജ്, ജോയ് എന്നിവരാണ് മീരയുടെ സഹോദരങ്ങള്‍. സഹോദരി ജെനിയുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോര്‍ജ്ജ് സംവിധായകനുമാണ്.