
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. നടന്‍ മാത്രമല്ല, നല്ല അവതാരകന്‍ കൂടിയാണ് താരം. കോമഡി റോളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരില്‍ ഒരാളാണ് സുരാജ്. സിനിമയുടെ അവിഭാജ്യ ഘടകമായി തന്നെ മാറിയിട്ടുണ്ട് താരം. നായകനായും നായകനെ കടത്തിവെട്ടുന്ന സഹനടന്‍ ആയുമെല്ലാം താരം തിളങ്ങിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമം സുരാജിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ആ വിഡിയോ വച്ച് താരത്തിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അശ്വതി ശ്രീകാന്തും സുരാജും അവതാരകരായി എത്തിയ പരിപാടിയായിരുന്നു.
അശ്വതി കൈയ്യില്‍ ഒരു ചരട് കെട്ടിയിട്ടുണ്ട്. സുരാജ് പരസ്യമായി ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന ആണ് നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ഹെയ്‌റ്റേഴ്‌സിന്റെ കണ്ടെത്തല്‍. ഇതിനെ ചൊല്ലി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് സുരാജിനെതിരെ നടക്കുന്നത്.

അതേസമയം, താരത്തിന്റേത് വളരെ തമാശ നിറഞ്ഞ ഒരു പ്രസ്താവനയാണ്. പലരും അത് മനസ്സിലാക്കാതെ ആണ് ഇദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. നിഷ്‌കളങ്കരായിട്ടുള്ള ആളുകള്‍ക്ക് ഇദ്ദേഹം പറഞ്ഞതിലെ ഹാസ്യം ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. എന്നാല്‍ മനസ്സില്‍ വര്‍ഗീയത കൊണ്ടുനടക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തരം പ്രചാരണത്തിന് കഴിയൂ.
സുരാജിനെ പോലെ വലിയൊരു താരത്തിനെതിരെ ശബ്ദിക്കുവാന്‍ എന്ത് അധികാരമാണ് ഈ നാട്ടിലെ വര്‍ഗീയവാദികള്‍ക്ക് ഉള്ളതെന്നാണ് മതേതര വിശ്വാസികള്‍ ഒന്നടങ്കം ചോദിക്കുന്നത്.











