
യുവഗായകരായ വിധു പ്രതാപിനെയും സന്നിധാനന്ദനെയും അധിക്ഷേപിച്ച് യുവതി. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ഗായകരെ വളരെ മോശമായി അവഹേളിച്ചിരിക്കുന്നത്. വൃത്തികെട്ട കോമാളി വേഷമാണ്. പെട്ടെന്ന് ആരും കണ്ടാല്‍ പേടിച്ച് പോകും, അറപ്പുണ്ടാക്കുന്നു എന്നിങ്ങനെയൊക്കെയാണ് പരാമര്‍ശം.
ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് അധിക്ഷേപ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ സന്നിധാനന്ദന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആണ്‍കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്‍കുട്ടിയായിട്ടും തന്നെ വളര്‍ത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല ജീവിതം.

ടോപ്‌സിംഗറില്‍ പാടുന്ന കുട്ടിയായിരുന്നു. ഇപ്പോള്‍ അവരെ കണ്ടാല്‍ ആരെ കണ്‍ഫ്യൂഷനാകും. ഇവര്‍ക്ക് പിതാവ് ഇല്ലേയെന്നും നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാര്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

അധിക്ഷേപ പോസ്റ്റ് വൈറലായിരിക്കുകയാണ്. പിന്നാലെ ഗായകരെ പിന്തുണച്ച് ഗാന രചയിതാവ് ഹരിനാരായണന്‍ രംഗത്തെത്തി. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടിക്കൊണ്ടേയിരിക്കുമെന്നും ഒപ്പമുണ്ടെന്നും ഹരിനാരായണന്‍ പറയുന്നു.











