
മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയായിരുന്നു ഭാനുപ്രിയ, താരത്തിന്റെ വിവാഹശേഷ൦ അഭിനയവും , നൃത്തവും തുടർന്ന് കൊണ്ടുപോയ നടി അടുത്തിടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് അതിന്റെ കരണത്ത് കുറിച്ച് തുറന്നു പറയുകയാണ് നടി. ഭർത്താവിന്റെ വേർപാടും തന്നെ തളർത്തിയെന്നും ഒപ്പം തനിക്ക് സംഭവിച്ച മറവിരോഗവും തന്നെ ബാധിച്ചുവെന്നും ഭാനുപ്രിയ പറയുന്നു. 1998ൽ അമേരിക്കയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എഞ്ചിനീയറായ ആദർശ് കൗശലാണ് ഭാനുപ്രിയയെ വിവാഹം ചെയ്യ്തിരിക്കുന്നത്,

അമേരിക്കയിൽ വെച്ച് തന്നെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കരാറിൽ ഏർപ്പെട്ട ചിത്രങ്ങൾ മാത്രം പൂർത്തിയാക്കി അമേരിക്കയിൽ കുടുംബജീവിതം തുടങ്ങിയിരുന്നു. എന്നാൽ മകൾ ജനിച്ചതിന് പിന്നാലെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ചെന്നൈയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം സിനിമയിൽ സജീവമാകുകയും ചെയ്തു. 2005 മുതൽ ഭർത്താവുമായി വേർപിരിഞ്ഞാണ് ഭാനുപ്രിയ കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും അടുത്ത ബന്ധം തുടർന്നിരുന്നയെന്നാണ് പറയപെടുന്നത്.
2018 നടിയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിൻ്റെ വിയോഗം തന്നെ മാനസികമായി ഏറെ തളർത്തി. തുടർന്നാണ് തനിക്ക് മറവി രോഗമുണ്ടെന്ന വാസ്തവം തിരിച്ചറിയുന്നത് എന്നാണ് ഭാനുപ്രിയ പറയുന്നത്.സിനിമയുടെ ചിത്രീകരണത്തിനിടെ ചെറിയ ഡയലോഗ് പോലും പറയാൻ മറന്ന് പോകുന്നു, നിസാരമാണെന്ന് കരുതുന്ന കാര്യങ്ങൾ മറന്നുപോകുന്നതും അലട്ടാൻ തുടങ്ങി.അതോടെ സിനിമയിൽ നിന്നും വിട്ടുമാറാൻ തീരുമാനിച്ചു ഭാനുപ്രിയ വെളിപ്പെടുത്തി.












