ആ അവസ്ഥ ഞാൻ ആരോടും പങ്കുവെച്ചില്ല! എനിക്ക് ജീവിക്കണമെന്ന് പോലും തോന്നിയില്ല അമ്മയാണ് എന്നെ രക്ഷിച്ചത് എന്ന് തന്നെ പറയാം, സംഭവത്ത് കുറിച്ച് ദീപിക പദുകോൺ

നമുക്ക് ചുറ്റും വിഷാദരോഗം അനുഭവിക്കുന്നവരുണ്ടാകും, ദീപിക പറയുന്നു

ബോളിവുഡിലെ സൂപ്പർഹിറ്റ് നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ, ഇപ്പോൾ താരം പരീക്ഷ പേ ചര്‍ച്ചയില്‍ തന്റെ വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കുകയാണ്. താന്‍ എങ്ങനെയാണ് ആ വിഷാദരോഗത്തെ നേരിടുകയും, മറി കടക്കുകയും ചെയ്തത് എന്നും നടി പറയുന്നു, ഏറെ കാലം തന്റെ അവസ്ഥ ആരുമായും പങ്കുവച്ചിരുന്നില്ല. മുംബൈയില്‍ ഒറ്റയ്ക്കുന് താമസിക്കുന്ന കാലം കൂടിയായിരുന്നു അത്. എന്റെ അമ്മ എന്നെ കാണാനായി മുംബൈയില്‍ വന്നിരുന്നു. ആ പോകുന്ന ദിവസം ഞാന്‍ പൊട്ടിക്കരഞ്ഞു. എല്ലാവരും എന്നോട് പലതും ചോദിച്ചു. പക്ഷെ എനിക്കറിയില്ല.

എനിക്ക് ജീവിക്കാനേ തോന്നുന്നില്ലായിരുന്നു. എന്റെ അമ്മയാണ് എന്നെ രക്ഷിച്ചത് എന്ന് തന്നെ പറയാം കാരണം അമ്മ എന്നോട് ഒരു സെെക്കോളജിസ്റ്റിനെ കാണാന്‍ പറഞ്ഞത്. സംസാരിക്കാന്‍ തുടങ്ങിയതോടെ എനിക്ക് ഭാരം കുറയുന്നതായി അനുഭവപ്പെട്ടു തുടങ്ങി. ആംഗ്‌സൈറ്റിയും സ്‌ട്രെസും ഡിപ്രഷനുമൊക്കെ ആരേയും ബാധിക്കും. അതേക്കുറിച്ച് സംസാരിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനാകും എന്നും നടി പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌പോട്‌സിലായിരുന്നു. പിന്നെ മോഡലിംഗിലേക്കും തുടര്‍ന്ന് അഭിനയത്തിലേക്കും മാറി.

എന്നെ തന്നെ പുഷ് ചെയ്തു കൊണ്ടിരുന്നു. 2014 ല്‍ പെട്ടെന്ന് ബോധം കെട്ട് വീണു. അതിന് ശേഷമാണ് എനിക്ക് വിഷാദരോഗമാണെന്ന് തിരിച്ചറിയുന്നത്. വിഷാദത്തിന്റെ പ്രത്യേകത അത് കാണാന്‍ സാധിക്കില്ല എന്നതാണ്. നമുക്ക് ചുറ്റും വിഷാദരോഗം അനുഭവിക്കുന്നവരുണ്ടാകും. പക്ഷെ നമുക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. കാരണം പുറമെ അവര്‍ സന്തുഷ്ടരും സാധാരണ ജീവിതം ജീവിക്കുന്നവരുമാകും, ദീപിക പറഞ്ഞു.