എവിടെ നിന്നാണ് മമ്മൂക്കക്ക് ഇത്രയും വെറൈറ്റി ഷർട്ടുകൾ! 25 വർഷത്തിലധികമുള്ള ഷർട്ടുകൾ അദ്ദേഹത്തിന്റെ കൈയിലുണ്ട്, മമ്മൂട്ടിയുടെ ഡിസൈനർ 

പ്രായം 70 കഴിഞ്ഞെങ്കിലും ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഒരു നടൻ ആണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ വസ്ത്രധാരണയാണ്  ഇന്നത്തെ ചെറുപ്പക്കാർ വരെ പിന്തുടരുന്നത്, ഇപ്പോൾ നടന്റെ പുതിയ ചിത്രമായ കാതൽ ദി കോറിന്റെ പ്രൊമോഷൻ ഭാഗമായി മമ്മൂട്ടി ഇട്ട പ്രിന്റഡ് ഷർട്ട് ആണ് ഇപ്പോൾ യൂത്തന്മാരിൽ ട്രെൻഡ് ആകുന്നത്, എവിടെ നിന്നാണ് മമ്മൂക്കക്ക് ഇത്രയും വെറൈറ്റി ഷർട്ടുകൾ എന്നാണ് മിക്ക ആരാധകരും ചോദിക്കുന്നത്, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ അഭിജിത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

25 വര്ഷത്തിലധികമുള്ള ഷർട്ടുകൾ അദ്ദേഹത്തിന്റെ കയ്യിൽ സ്റ്റോക്കുണ്ട്, താൻ ഗ്രേറ്റ് ഫാദർ മുതലാണ് അദ്ദേഹത്തിനോടൊപ്പം കൂടിയിട്ടുള്ളത്, ഇപ്പോൾ കാതൽ സിനിമയുടെ പ്രൊമോഷനെ ധരിച്ച ഷർട്ട് അദ്ദേഹം ഒരു വര്ഷത്തിനു മുൻപ് വാങ്ങിച്ചതാണ്, ബോംബയിലെ സ്റ്റോറിൽ നിന്നു൦ നേരിട്ടാണ് ആ പ്രിന്റഡ് ഷർട്ട് വാങ്ങിയത്, വിസ്‌കോസ്‌ ഫാബ്രിക്ക് ആയതിനാൽ അത് വലിയ ചൂടറിയില്ല. അതുപോലെ ഇടാനും സുഖമാണ്. ഈ ഷർട്ടുകൾ ഇത്രയും ഹിറ്റ് ആകുമെന്നറിഞ്ഞില്ല അഭിജിത് പറയുന്നു

ഇതുപോലുള്ള നാലെണ്ണം കൂടി അദ്ദേഹത്തിന്റെ കൈവശമുണ്ട്. എന്നാൽ അതൊക്ക ഇനിയും അദ്ദേഹമിടുമോ എന്നറിയില്ല അഭിജിത് പറയുന്നു, അതുപോലെ ടർബോ എന്ന ചിത്രത്തിൽ ഒരു നാടൻ ലുക്കാണ്, ഇതിലും താൻ ആണ് കോസ്റ്റ്യൂം ചെയ്യുന്നത്, ഇതിൽ താൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് റഗഡ്  ഫീൽ കിട്ടുന്ന കോർഡ്രോയ് ഗാര്മെന്റ് ഡൈ പാച്ച് പോക്കറ്റുകളുള്ള ഷർട്ടുകളും ഹാൻഡ്‌ലൂം ഡിസൈനർ മുണ്ടുകളുമാണ് ഉപയോഗിക്കുന്നത് അഭിജിത് പറയുന്നു