
മലയാള സിനിമാ ലോകത്ത് വീണ്ടുമൊരു താരവിവാഹം. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായിരിക്കുകയാണ്. വളരെ ലളിതമായി ചിറ്റൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം. നടി റൈന രാധാകൃഷ്ണന്റെ ഇരട്ടസഹോദരിയായ ഷൈന രാധാകൃഷ്ണനാണ് വധു. താരങ്ങള്‍ക്ക് ആശംസകളുമായി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തിയിട്ടുണ്ട്. അതിനിടെ വധൂവരന്മാര്‍ക്ക് ആശംസ അറിയിച്ചുള്ള വധുവിന്റെ അമ്മ സുനന്ദയുടെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
‘എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു ഒപ്പിലൂടെ അവള്‍ ‘ദേവവധുവായി’. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം, ആളുകള്‍ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തില്‍ പറഞ്ഞതിന് കൂടെ കട്ടക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം.

സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇന്‍ഡിപെന്‍ഡന്റ് ആയ തക്കുന്റെ കൂടെ നില്‍ക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം
ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോള്‍ക്കും സുജാതക്കും സുഷമക്കും ഉണ്ണിക്കും നിങ്ങള്‍ സൂപ്പറാ. അച്ഛന്‍ നിങ്ങളെയോര്‍ത്ത് എന്നും അഭിമാനിച്ചിരുന്നു. ഇപ്പോളത് നൂറിരട്ടി ആയി കാണും. തക്കുമോളെ അഗു… ഉമ്മ ഉമ്മ ഉമ്മ…’ എന്നും പറഞ്ഞാണ് അമ്മ സുനന്ദ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

വിവാഹ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. താരദമ്പതികളള്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദേവദത്ത് ഷാജി സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയതോടെയാണ് ദേവദത്ത് ജനപ്രിയനായത്.











